fbpx
Cooking

തനി നാടന്‍ ചിക്കന്‍ ഫ്രൈ; എങ്ങനെ നമുക്ക് ഉണ്ടാക്കാം

നാടൻ ചിക്കൻ ഫ്രെെക്ക് ഒരു പ്രിത്യേക രുചിതന്നെയാണ് ഒരിക്കൽ കൂട്ടിയവർ വീണ്ടും വീണ്ടും കൂട്ടാൻ കൊതീച്ചു പോകും. എങ്ങനെ നമുക്ക് വീട്ടിൽ ഇരുന്ന് തനി നാടൻ ചിക്കൻ ഫ്രൈ എങ്ങനെ വക്കാം. അതാണ് നമ്മൾ ഇന്ന് ഇവിടെ നോക്കുന്നത്.

Advertisement

ചിക്കൻ – 500 ഗ്രാം
മഞൾ പൊടി – 1/2 റ്റീസ്പൂൺ
ചെറിയുള്ളി -10 എണ്ണം
വറ്റൽ മുളക് – 3 എണ്ണം
കാശ്മീരി ചില്ലി – 3 എണ്ണം
കറിവേപ്പില -2 തണ്ട്
കുരുമുളക് – 7 എണ്ണം
പെരും ജീരകം -2 നുള്ള്
ഗരം മസാല -1/4 റ്റീസ്പൂൺ
ഇഞ്ചി -1 ചെറിയ കഷണം
വെള്ളുതുള്ളി -6 അല്ലി
നാരങ്ങാനീരു -1/2 റ്റീസ്പൂൺ
ഉപ്പ്, എണ്ണ -പാകത്തിനു
മല്ലി -1.5 ടീസ്പൂണ

Step 1 ചിക്കൻ കഴുകി വൃത്തിയാക്കി വെള്ളം ഇല്ലാതെ എടുത്ത് വക്കുക.

Step 2 പാൻ ചൂടാക്കി, മല്ലി, മുളക്,കുരുമുളക്,പെരും ജീരകം എന്നിവ ഒന്ന് ചൂടാക്കി എടുക്കുക.

Step 3 ചൂടാറിയ ശെഷം , ഈ കൂട്ടും, ഇഞ്ചി,വെള്ളുതുള്ളി,ചെറിയുള്ളി, ഗരം മസാല, മഞ്ഞൾ പൊടി, നാരങ്ങാനീരു, പാകത്തിനു ഉപ്പ്, ഇതെല്ലാം കൂടി നന്നായി അരച്ച് പേസ്റ്റ് ആക്കി എടുക്കുക. വെള്ളം ആവശ്യമുണ്ടെങ്കിൽ മാത്രം ചേർക്കുക

Step 4 ഇനി ഈ കൂട്ട് ചിക്കനിൽ നന്നായി തേച്ച് പിടിപ്പിക്കുക.

Step 5 ഇനി 1 മണികൂറിനു ശെഷം പാനിൽ കുറച്ച് എണ്ണ ചൂടാക്കി , കുറെശ്ശെ ചിക്കൻ പീസെസ് ഇട്ട് വറുത് എടുക്കുക.കൂടെ കറിവേപ്പില കൂടി ഇട്ട് വറുത്ത് എടുക്കുക.അതു ഫ്രൈക്ക് നല്ല ഒരു ഫ്ലെവർ തരും

Step 6 എണ്ണ കുറച്ച് ഒഴിച്ചാൽ മതി. പിന്നെ എണ്ണ തീരുന്നെ അനുസരിച്ച് കുറെശ്ശെ ഒഴിച്ച് കൊടുത്ത് തിരിച്ചും,മറിച്ചും ഇട്ട് ഫ്രൈ ചെയ്ത് എടുക്കുക.

ഇത്രയുമൊള്ളു സ്വാതിഷ്ടമായ ചിക്കൻ ഫ്രൈ വയ്ക്കാൻ

0

User Rating: 4.55 ( 1 votes)

Advertisement news truth
Tags
Advertisement
Close