fbpx
KeralaSocial Articles

പിണറായി വിജയനോട് ആദരവ് കൂടിയിട്ടേ ഉള്ളു; ഒന്ന് തോറ്റ് പോകുമ്പോ മുട്ടിടിച്ച് പോകുന്നവര്‍ക്ക് പറഞ്ഞ പണിയല്ല രാഷ്ട്രീയം; പിണറായിയുടെ ലൈന്‍ രാഹുല്‍ പിടിക്കുകയാണ് വേണ്ടത്;

മാധ്യമ പ്രവർത്തകന്റെ കുറിപ്പ് വെെറൽ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് ശേഷം കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തീരുമാനിച്ച രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് മാദ്ധ്യമപ്രവര്‍ത്തകന്‍ സനീഷ് ഇളയടത്ത്. തെരഞ്ഞെടുപ്പ് തോല്‍വിയിലും ശൈലി മാറ്റില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്ഥാവന ചൂണ്ടിക്കാട്ടിയാണ് മാദ്ധ്യമപ്രവര്‍ത്തകന്‍ സനീഷ് പോസ്റ്റ്.

Advertisement

പിണറായി വിജയന്റെ ലൈന്‍ രാഹുല്‍ ഗാന്ധി പിടിക്കുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പ് തോല്‍വിയൊക്കെ സാധാരണമാണ്. പത്തെഴുപത് കൊല്ലക്കാലം പണിയെടുത്ത് ആറെസ്സെസ് ഉണ്ടാക്കിയ രാഷ്ട്രീയഅനുകൂലാവസ്ഥയുടെ വിളവെടുക്കുക മാത്രമാണ് നരേന്ദ്ര മോദിയും അമിത് ഷായും. കൂടിപ്പോയാല്‍ ഒരു മൂന്നാം ടേം പോലും അവര്‍ക്ക് കിട്ടിയേക്കാം എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പിണറായി വിജയന്റെ ലൈന്‍ രാഹുല്‍ ഗാന്ധി പിടിക്കുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പ് തോല്‍വിയൊക്കെ സാധാരണമാണ്. ഒന്ന് തോറ്റ് പോകുമ്പോ മുട്ടിടിച്ച് പോകുന്നവര്‍ക്ക് പറഞ്ഞ പണിയല്ല രാഷ്ട്രീയമെന്നും സനീഷ് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ശൈലി മാറ്റില്ല എന്ന് പിണറായി വ്യകതമാക്കിക്കഴിഞ്ഞു. രാജി വെക്കാം എന്നാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞത്. രാഹുല്‍ തെറ്റും പിണറായി ശരിയുമാണ്.

പിണറായി വിജയന്റെ ലൈന്‍ രാഹുല്‍ ഗാന്ധി പിടിക്കുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പ് തോല്‍വിയൊക്കെ സാധാരണമാണ്. പത്തെഴുപത് കൊല്ലക്കാലം പണിയെടുത്ത് ആറെസ്സെസ് ഉണ്ടാക്കിയ രാഷ്ട്രീയഅനുകൂലാവസ്ഥയുടെ വിളവെടുക്കുക മാത്രമാണ് നരേന്ദ്ര മോദിയും അമിത് ഷായും. കൂടിപ്പോയാല്‍ ഒരു മൂന്നാം ടേം പോലും അവര്‍ക്ക് കിട്ടിയേക്കാം. (ഇപ്പറയുന്ന ജനാധിപത്യമൊക്കെ നിലനില്‍ക്കുകയാണെങ്കില്‍ ).

ഒരു രാഷ്ട്രത്തിന്റെ ആയുസ്സില്‍ പതിനഞ്ച് വര്‍ഷമൊക്കെ നിസാര കാലയളവാണ്. അത് കഴിഞ്ഞാലും രാഹുല്‍ എടുത്ത, എടുക്കാനിരിക്കുന്ന പണിയുടെ ഫലം അതിന് ശേഷമുള്ളവര്‍ക്ക് കിട്ടിക്കോളും. അത് കൊണ്ട് രാഹുല്‍ അദേഹമിരിക്കുന്ന ഇടത്ത് തന്നെയിരുന്ന് ചാഞ്ചാട്ടവാദികളും അങ്ങേയറ്റം അലസരുമായ സ്വന്തം സഹപ്രവര്‍ത്തകര്‍ക്ക് ഉദാഹരണമാകും വിധം കണ്‍സിസ്റ്റന്റ് ആയി ജോലി തുടരും എന്ന് പ്രത്യാശിക്കുന്നു.

പിണറായി വിജയനോട് ആദരവ് കൂടിയിട്ടേ ഉള്ളു. ഒന്ന് തോറ്റ് പോകുമ്പോ മുട്ടിടിച്ച് പോകുന്നവര്‍ക്ക് പറഞ്ഞ പണിയല്ല രാഷ്ട്രീയം

Advertisement news truth
Tags
Advertisement
Close