fbpx
Pravasi

സാമൂഹ്യമാധ്യമങ്ങളിലെ തെറ്റായ പ്രചാരണം: ശക്തമായ നിയമ നടപടിക്കൊരുങ്ങി എം കാര്‍ഗോ ഗ്രൂപ്പ്

സാമൂഹ്യമാധ്യമങ്ങളിലെ തെറ്റായ പ്രചാരണത്തിന് എതിരെ ശക്തമായ നിയമ നടപടിക്കൊരുങ്ങി എം കാര്‍ഗോ ഗ്രൂപ്പ്. വണ്‍ ടൂ ത്രീ കാര്‍ഗോയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കപ്പെടുന്ന വ്യാജ വാര്‍ത്തയുടെ സത്യാവസ്ഥ തിരിച്ചറിയണം എന്ന് കമ്പനി അതിക്യതർ വ്യക്തമാക്കി.

Advertisement

കമ്പനിയുടെ വിശദീകരണം ഇങ്ങനെ

സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോയില്‍ കാണിച്ചിരിക്കുന്ന വ്യക്തി യൂഎഇയില്‍ 20 വര്‍ഷത്തിലേറെയായി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന എം. കാര്‍ഗോ ഗ്രൂപ്പിന്റെ ചെയര്‍മാനാണ്. എം കാര്‍ഗോ എന്ന ഗ്രൂപ്പിന് കീഴില്‍ 4 വ്യത്യസ്ത ബ്രാന്‍ഡുകളില്‍ കാര്‍ഗോ സേവനങ്ങള്‍ ചെയ്യുന്ന കമ്പനികളും അവയുടെ ഫ്രാഞ്ചൈസികളും പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ ഒരു ബ്രാന്‍ഡായ വണ്‍ ടൂ ത്രി കാര്‍ഗോയുടെ സൗദിയിലെ ഒരു ഫ്രാഞ്ചൈസിയാണ് ഈ ആരോപണ വിധേയമായ സ്ഥാപനം.

പൂട്ടി പോയ ഈ കമ്പനിക്ക് എം കാര്‍ഗോ ഗ്രൂപ്പുമായി നേരിട്ട് യാതൊരു ബന്ധവുമില്ല. എം കാര്‍ഗോ ഗ്രൂപ്പ് നടത്തുന്ന ബ്രാഞ്ചുകളുടെ സൈന്‍ ബോര്‍ഡില്‍ എം കാര്‍ഗോ ഗ്രൂപ്പിന്റെ ലോഗോ ഉണ്ടാവും. ഈ സ്ഥാപനം ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റ് ആയതിനാല്‍ ആ ലോഗോ കണ്ടെത്താനുമാവില്ല. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഫ്രാഞ്ചൈസി സ്ഥാപനത്തിന്റെയോ, സബ് കോണ്‍ട്രാക്റ്റ് നല്‍കിയ സ്ഥാപനത്തിന്റെയോ മാനേജ്‌മെന്റുകള്‍ കാണിക്കുന്ന വീഴ്ചകള്‍ക്ക് ഗ്രൂപ്പ് ഉത്തരവാദിയുമല്ല. അവിടെ നടന്ന പ്രശ്‌നങ്ങള്‍ കമ്പനി തലത്തില്‍ അന്വേഷിക്കുന്നുണ്ട്. എക്കാലത്തും കാര്‍ഗോ രംഗത്തെ മികച്ച സേവനങ്ങള്‍ ആദ്യം ഉപഭോക്താക്കളിലെത്തിക്കുകയും ഈ രംഗത്തെ എല്ലാ ഇളവുകളും മറച്ചുവെക്കാതെ ജനങ്ങളിലേക്കെത്തിക്കുകയും ചെയ്തു വരുന്ന സ്ഥാപനമാണ് എം കാര്‍ഗോ ഗ്രൂപ്പ്.

കേരളത്തെ നടുക്കിയ പ്രളയകാലത്തും സഹായ ഹസ്തം നീട്ടി മുന്നില്‍ നിന്ന സ്ഥാപനമാണ് എം കാര്‍ഗോ ഗ്രൂപ്പ് എന്ന് എല്ലാവര്‍ക്കുമറിയാം. പ്രവാസികള്‍ക്കിടയില്‍ മികച്ച സേവനവുമായി മുന്നോട്ട് പോകുന്ന ഗ്രൂപ്പിനെ തകര്‍ക്കാനുളള ശ്രമത്തിന്റെ ഭാഗം മാത്രമാണ് ഈ തെറ്റായ പ്രചാരണമെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. അതുകൊണ്ട് തന്ന കര്‍ശനമായ നിയമ നടപടികളിലേക്ക് നീങ്ങാനാണ് ഗ്രൂപ്പിന്റെ തീരുമാനം. കാര്‍ഗോ രംഗത്തെ എതിരാളികളില്‍ ചിലരുടെ പങ്കും ഈ സാഹചര്യത്തില്‍ അന്വേഷണ പരിധിയില്‍ വരും. പ്രത്യേകിച്ച് ശക്തമായ നിയമ വ്യവസ്ഥ നിലനില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തികളെയും സ്ഥാപനങ്ങളെയും അപകീര്‍ത്തീപ്പെടുത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതും ഷെയര്‍ ചെയ്യുന്നതും കടുത്ത ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണെന്ന് തിരിച്ചറിയുക. ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും തരത്തില്‍ പ്രയാസം നേരിട്ടിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മാനേജ്‌മെന്റ് അറിയിച്ചു.

Advertisement news truth
Advertisement
Close