fbpx
Movie

മെട്രോമാൻ ഇ.ശ്രീധരന്റെ ജീവിതം സിനിമയാകുന്നു; ചിത്രത്തില് ഇ.ശ്രീധരനായി ‌‌വേഷമിടുന്നത് ജയസൂര്യ

പൊന്നാനി: വി.കെ പ്രകാശ് ‌സംവിധാനം ചെയ്യുന്ന ചിത്രം അരുൺ നാരായൺ നിർമിക്കുന്നു. രാമസേതു എന്നാണ് ചിത്രത്തിന്റെ പേര്.ചിത്രത്തിന്റെ പോസ്റ്റർ പൊന്നാനിയിലെ ഇ ശ്രീധരന്റെ വീട്ടിൽവെച്ച് നടന്ന ചടങ്ങിൽ പുറത്തിറക്കി.

Advertisement

എസ്.സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നേരത്തെ കൊച്ചി മെട്രോയുടെ പശ്ചാത്തലത്തില്‍ ‘അറബിക്കടലിന്റെ റാണി’ എന്ന സിനിമയുടെ ആലോചന നടന്നിരുന്നു. ആ തിരക്കഥ മാറ്റിയെഴുതി ഇ. ശ്രീധരന്റെ ജീവചരിത്രം വെള്ളിത്തിരയിലെത്തിക­്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന­്നു. നമ്മുടെ നാട്ടില്‍ ചരിത്രം സൃഷ്ടിച്ച ആ മഹാനായ മനുഷ്യനുള്ള ആദരം എന്ന നിലയ്ക്കാണ് സിനിമ ചെയ്യുന്നതെന്ന് വി.കെ പ്രകാശ് പറയുന്നു.

രാമേശ്വരത്തെ പാമ്പന്‍ പാലം പുനര്‍നിര്‍മാണം മുതല്‍ കൊച്ചി മെട്രോ വരെ നീളുന്ന ഇ. ശ്രീധരന്റെ ഔദ്യോഗിക ജീവിതമാണ് സിനിമയുടെ പ്രമേയമാകുന്നത്. 30 വയസുകാരനായ ഇ ശ്രീധരനായും 87കാരനായ ഇ ശ്രീധരനായും ജയസൂര്യ വേഷമിടും. ഇന്ദ്രൻസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശ്രീധരന്റെ ജീവചരിത്രം സിനിമയാക്കാനുള്ള അവകാശം നേടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നുവെ­ന്ന് തിരക്കഥാകൃത്ത് സുരേഷ് ബാബു പറഞ്ഞു.നിരവധി പ്രൊഡക്ഷന്‍ ഹൗസുകള്‍ ഈ ആവശ്യവുമായി ഇ. ശ്രീധരനെ സമീപിച്ചിരുന്നുവെന്ന­ും അദ്ദേഹത്തെ കുറിച്ച് സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു.

30 വയസുകാരനായ ഇ. ശ്രീധരനിൽ തുടങ്ങുന്ന കഥ കൊച്ചി മെട്രോ നിർമാണത്തിൽ ഏർപ്പെടുന്ന 87–കാരനായ മെട്രോമാനിലേക്ക് നീളുന്നു. പാമ്പൻ പാലം നിർമാണത്തിൽ തുടങ്ങി കൊച്ചി കപ്പൽശാല, കൊങ്കൺ റെയ്‌ൽവെ, ഡൽഹി മെട്രൊ തുടങ്ങിയ നിർമാണ കാലങ്ങളെയും സിനിമ പ്രതിപാദിക്കുന്നുണ്ട­്. രവി കെ. ചന്ദ്രൻ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

പ്രശസ്ത ഫുട്ബോളർ വി.പി. സത്യന്‍റെ ജീവചരിത്രം അടിസ്ഥാനമാക്കിയ ക്യാപ്റ്റനിൽ സത്യനായെത്തി ജയസൂര്യ മികച്ച അഭിനയം കാഴ്ചവച്ചിരുന്നു. മലയാളത്തിലെ എക്കാലത്തെയും മഹാനായ നടൻ സത്യന്‍റെ ബയോപിക് സിനിമയാകുന്നതിൽ സത്യൻ മാഷായെത്തുന്നതും ജയസൂര്യ തന്നെ. ഏറ്റവും ഒടുവിലായി മെട്രോമാൻ ഇ. ശ്രീധരന്‍റെ ജീവിതം സിനിമായാകുമ്പോൾ ആ ഭാഗ്യവും ജയസൂര്യയെ തേടിയെത്തിയിരിക്കുകയ­ാണ്.

Advertisement news truth
Source
Report Faqrudheen Panthavoor,
Advertisement
Close