fbpx
CrimeKerala

തിരുവനന്തപുരം കൊലപാതകം: പരിചയം തുടങ്ങിയത് മിസ്ഡ് കോളിൽ നിന്ന്; കേസിന് തുമ്പായതും മൊബൈൽ ഫോൺ

വെള്ളറട: എറണാകുളത്തെ കാൾ സെന്റർ ജീവനക്കാരായിരുന്ന രാഖിയും ജവാനായ അഖിലേഷും പരിചയപ്പെടുന്നത‌് മിസ‌്ഡ‌് കാൾ വഴി. പരിചയം സൗഹൃദമായും പിന്നീട‌് പ്രണയമായും മാറി. തന്നെ അഖിലേഷ‌് വിവാഹം ചെയ്യുമെന്നാണ‌് രാഖി കരുതിയത‌്. അതിനായി പലതവണ ആവശ്യപ്പെട്ടു. മറ്റൊരു വിവാഹത്തിന‌് അഖിലേഷ‌് തയ്യാറെടുത്തപ്പോഴാണ‌് രാഖി തേടിയെത്തിയത‌്.

Advertisement

കൊലക്ക‌് ശേഷം ഇയാൾ ഡൽഹിയിലെ ജോലി സ്ഥലത്തേക്ക‌് തിരിച്ചുപോയെന്നാണ‌് കരുതുന്നത‌്. സി കെ ഹരീന്ദ്രൻ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്ത് എത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം നടപടികൾ പൂർത്തിയാക്കി വ്യാഴാഴ‌്ച ബന്ധുക്കൾക്ക് വിട്ടു നൽകും.

അഖിലേഷ‌് വിവാഹം കഴിക്കാനിരിക്കുന്ന പെൺകുട്ടിയുടെ വീട്ടിലും രാഖി പോയിരുന്നു എന്നാണ‌് പൊലീസിന‌് കിട്ടിയ വിവരം. ഇത‌് അഖിലേഷിനെ പ്രകോപിപ്പിച്ചു. എങ്ങനെയെങ്കിലും രാഖിയെ ഒഴിവാക്കുക എന്നായി അഖിലേഷിന്റെ ലക്ഷ്യം. ഒഴിവാക്കാൻ ശ്രമിച്ചിട്ടും വഴങ്ങാതായതോടെ വിളിച്ചുവരുത്തി ബന്ധു ആദർശിന്റെ സഹായത്തോടെ കൊന്ന‌് വീട്ടുവളപ്പിൽ കുഴിച്ചുമൂടി. ഉപ്പുചേർത്താണ‌് കുഴിച്ചുമൂടിയത‌്.

നെയ്യാറ്റിൻകര ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിർമാണം പൂർത്തിയായി വരുന്ന അഖിലേഷിന്റെ വീട്ടുവളപ്പിൽ നിന്ന് മൃതദേഹം കുഴിച്ചെടുത്തത്. മൃതദേഹത്തിന്റെ പിൻകഴുത്തിൽ ആഴമേറിയ മുറിവുണ്ടായിരുന്നു. ഈ മുറിവാകാം മരണകാരണമെന്നു കരുതുന്നു. ജൂൺ ആറിന് നെയ്യാറ്റിൻകരയിൽ നിന്ന‌് രാഖി അഖിലിന്റെ കാറിൽ കയറിപ്പോയിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സംഭവം പുറത്തുകൊണ്ടുവന്നത്.

Advertisement news truth
Tags
Advertisement
Close