fbpx
KeralaTechnology

സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ സർക്കാരിന്റെ സൗജന്യ വൈഫൈ ലഭ്യമാകും

തിരുവനന്തപുരം: ഇനി മുതല്‍ സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാകും. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ കെ-ഫൈ പദ്ധതി വഴി ആണ് വെെഫെെ ലഭ്യമാകുക. സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ സൗജന്യവൈഫൈ. സംസ്ഥാന സര്‍ക്കാരിന്റെ കെ-ഫൈ പദ്ധതിയില്‍ 1887 സൗജന്യ വൈഫൈ കേന്ദ്രങ്ങൾ പൂര്‍ണ്ണസജ്ജമായി. മറ്റുള്ളവ അന്തിമഘട്ടത്തിലാണ്.

Advertisement

എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട പൊതു ഇടങ്ങളിൽ വൈഫൈ ലഭിക്കും. ബസ് സ്റ്റാൻഡുകൾ, ജില്ലാ ഭരണകേന്ദ്രങ്ങൾ, പഞ്ചായത്തുകൾ , പാർക്കുകൾ , പ്രധാന സർക്കാർ ഓഫീസുകൾ , സർക്കാർ ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിൽ വൈഫൈ സംവിധാനം ലഭ്യമാകും. മൊബൈലിലും ലാപ്ടോപ്പിലും ദിവസേന ഒരു ജിബി വരെ സൗജന്യമായി വൈഫൈ ഉപയോഗിക്കാനാകും. 10 എംബിപിഎസാണ് വേഗത. മൊബൈൽ നമ്പർ ഉപയോഗിച്ചു ലോഗിൻ ചെയ്യാം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലുടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ സൗജന്യവൈഫൈ. സംസ്ഥാന സര്‍ക്കാരിന്റെ കെ-ഫൈ പദ്ധതിയില്‍ 1887 സൗജന്യ വൈഫൈ കേന്ദ്രങ്ങൾ പൂര്‍ണ്ണസജ്ജമായി. മറ്റുള്ളവ അന്തിമഘട്ടത്തിലാണ്. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട പൊതു ഇടങ്ങളിൽ വൈഫൈ ലഭിക്കും. ബസ് സ്റ്റാൻഡുകൾ, ജില്ലാ ഭരണകേന്ദ്രങ്ങൾ, പഞ്ചായത്തുകൾ , പാർക്കുകൾ , പ്രധാന സർക്കാർ ഓഫീസുകൾ , സർക്കാർ ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിൽ വൈഫൈ സംവിധാനം ലഭ്യമാകും. തീരദേശവും പദ്ധതിയിൽ ഉൾപ്പെടും. നിലവിൽ കെ-ഫൈ ലഭ്യമാകുന്ന ഇടങ്ങൾ സംബന്ധിച്ച വിവരങ്ങൾക്ക് ഐടി മിഷൻ വെബ്സൈറ്റ് നോക്കുക. ( www.itmission.kerala.gov.in)
മൊബൈലിലും ലാപ്ടോപ്പിലും ദിവസേന ഒരു ജിബി വരെ സൗജന്യമായി വൈഫൈ ഉപയോഗിക്കാനാകും. 10 എംബിപിഎസാണ് വേഗത. മൊബൈൽ നമ്പർ ഉപയോഗിച്ചു ലോഗിൻ ചെയ്യാം. കെഫൈയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഐ ടി മിഷന്റെ ഫേസ്ബുക്ക് പേജില്‍ https://www.facebook.com/keralastateitmission/ ലഭ്യമാണ്. വിവിധ സർക്കാർ സേവനങ്ങളും വിവരങ്ങളും അനുബന്ധകാര്യങ്ങളും ഇനി അനായാസം പൊതുജനങ്ങൾക്ക് ലഭ്യമാകും.
അടുത്ത വർഷം ആദ്യം കെ ഫോണും പൂർത്തിയാകും. അതോടുകൂടി എല്ലാ വീട്ടിലും ഇന്റർനെറ്റ് കണക്ഷനെത്തും. സൌജന്യമായാണ് ഇന്റർനെറ്റ് സേവനം. ഇന്റർനെറ്റ് ഓരോ മനുഷ്യന്റെയും അവകാശമായി മാറുന്ന ആദ്യ സംസ്ഥാനം കേരളമായിരിക്കും.

Advertisement news truth
Tags
Advertisement
Close