fbpx
EducationKerala

പ്രളയക്കെടുതിയിൽ പെട്ട് പാഠപുസ്തകം നഷ്ടപ്പെട്ടവർക്ക്; പുതിയ പാഠപുസ്തകങ്ങള്‍ 19 മുതല്‍ വിതരണം ചെയ്യും: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായി മുഖ്യമന്ത്രി പിണറായി വിജയൻ. 19/08/2019 മുതൽ ഇവ വിതരണം നടത്തുന്നതായിരിക്കും എന്ന് പിണറായി വിജയൻ അറിയിച്ചു.

Advertisement

പാഠപുസ്തകങ്ങൾക്ക് പുറമേ നഷ്ടപ്പെട്ടുപോയ പഠനോപകരണങ്ങളും വിതരണം ചെയ്യാൻ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. നോട്ടുപുസ്തകം, സ്കൂൾബാഗ്, കുട, പേന, പെൻസിൽ, ചോറ്റുപാത്രം, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവയാണ് ലഭ്യമാക്കാൻ നിർദ്ദേശം നല്കിയിട്ടുള്ളത് എന്ന് മുഖ്യമന്ത്രി അറിയിച്ചു ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Advertisement news truth
Tags
Advertisement
Close