fbpx
CrimeKerala

നാടിന്‍റെ അതിജീവനത്തിന് സഹായം പകരാൻ ; “ഉപ്പും മുളകും” പരിപാടിയുടെ ഒരെപ്പിസോഡ് ദുരിതാശ്വാസത്തിന് സഹായകമാകും വിധം ഒരുക്കിയതിനെ അഭിനന്ദിച്ച്; മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കെടുതി കേരളത്തിന്റെ അതിജീവനത്തിനായി നാടൊന്നാകെ അണിനിരക്കുമ്പോൾ. ദുരിതാശ്വാസ പ്രവർത്തനങ്ങളെ സഹായിക്കാനായി ഒരു എപ്പിസോഡ് നീക്കിവച്ച ഫ്ലവേഴ്സ് ചാനലിന്റെ ഉപ്പും മുളകും പരിപാടിക്ക്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. ചാനലിലെ “ഉപ്പും മുളകും’ പരിപാടിയുടെ ശിൽപികളെയാണ്‌ മുഖ്യമന്ത്രി ഫേസ്‌ബുക്കിലൂടെ അഭിനന്ദിച്ചത്‌.

Advertisement

പ്രളയം സൃഷ്ടിച്ച ദുരിതത്തെ അതിജീവിക്കാനുള്ള കേരളത്തിന്‍റെ ശ്രമങ്ങൾക്ക് എത്ര ചെറിയ സംഭാവനയും ചെറുതല്ല എന്ന് പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലുടെ വ്യക്തമാക്കി; എത്ര വലിയ സംഭാവനയും വലുതല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാനാഭാഗത്തു നിന്നും ലഭിക്കുന്ന സംഭാവനകൾ യാഥാർഥ്യം മനസ്സിലാക്കിയുള്ള ജനങ്ങളുടെ പ്രതികരണമാണ് എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പിണറായി വിജയൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം

പ്രളയം സൃഷ്ടിച്ച ദുരിതത്തെ അതിജീവിക്കാനുള്ള കേരളത്തിന്‍റെ ശ്രമങ്ങൾക്ക് എത്ര ചെറിയ സംഭാവനയും ചെറുതല്ല; എത്ര വലിയ സംഭാവനയും വലുതല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാനാഭാഗത്തു നിന്നും ലഭിക്കുന്ന സംഭാവനകൾ യാഥാർഥ്യം മനസ്സിലാക്കിയുള്ള ജനങ്ങളുടെ പ്രതികരണമാണ്. നാടിന്‍റെ അതിജീവനത്തിന് സഹായം പകരാൻ മാധ്യമങ്ങളും രംഗത്തു വരുന്നുണ്ട്. ഫ്ലവേഴ്സ് ചാനലിലെ “ഉപ്പും മുളകും” എന്ന പരിപാടിയുടെ ഒരു എപ്പിസോഡ് നാടിന്‍റെ ദുരിതാശ്വാസത്തിന് സഹായകമാകും വിധം നീക്കിവെച്ചത് സ്വാഗതാർഹമാണ്. അതിന്‍റെ ശിൽപികളെ അഭിനന്ദിക്കുന്നു.

Advertisement news truth
Tags
Advertisement
Close