fbpx
CrimeKerala

വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി; ഫ്ലൈ ഓവർ യാത്ഥാർത്യത്തിലേക്ക്; കിഫ്ബിയിൽ നിന്നും 25.03 കോടി രൂപയുടെ ഭരണാനുമതി

വെഞ്ഞാറമൂട്: കാലങ്ങളായുള്ള വെഞ്ഞാറമൂട് റോഡിന്റെ ഗതാഗതകുരിക്കിന് പരിഹാരമാകുന്നു. വെഞ്ഞാറമ്മൂടിന്റെ ഫ്‌ളൈഓവർ സ്വപ്നങ്ങൾക്ക് ചിറക് വിരിയിച്ചുകൊണ്ട് മേൽപാലത്തിന് കിഫ്ബിയിൽ നിന്ന് 25.03 കോടി അനുവദിച്ചു. 2018 ജൂൺ 18‌ ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ അധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും ഫ്ലൈ ഓവറിനായുള്ള സാധ്യതാ പഠനം നടത്താൻ തീരുമാനിക്കുകയും ചെയ്തു.

Advertisement

തുടർന്ന് ഉദ്യോഗസ്ഥർ സാധ്യത പഠനം നടത്തുകയും പദ്ധതി പ്രായോഗ്യകമാണെന്ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. 19-ന് ചേർന്ന കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് മേൽപാല നിർമാണം അംഗീകരിക്കുകയും 25.03 കോടി രൂപ അനുവദിക്കുകയും ചെയ്തത്.

വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാണ് ഈ ഫ്‌ളൈഓവർ.ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്ക് വെഞ്ഞാറമ്മൂട് ജംഗ്ഷനിലൂടെ കടന്ന് പോവുക പ്രയാസമുള്ള കാര്യമായിരുന്നു. ഫ്ലെെ ഓവറിന് പണം അനുവദിച്ച കാര്യം ഡികെ മുരളീ എംഎൽഎയാണ്   അറിയിച്ചത്.

അദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയമുള്ളവരെ വെഞ്ഞാറമൂട് ഫ്ലൈ – ഓവർ യാത്ഥാർത്യത്തിലേക്ക്­.
………………
വെഞ്ഞാറമൂട് റോഡിന്റെ ഗതാഗതകുരിക്കിന് പരിഹാരമായി വെഞ്ഞാറമൂട് മേൽപാലത്തിന് കിഫ്ബിയിൽ നിന്ന് 25.03 കോടി അനുവദിച്ചു. വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായിട്ടാണ് മേൽപാലം എന്ന ആശയം
മുന്നോട്ട് വച്ചത്.

എന്റെ ശുപാർശ പരിഗണിച്ച് 2018 ജൂൺ 18‌ ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ അധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും സാധ്യതാ പഠനം നടത്താൻ തീരുമാനിക്കുകയും ചെയ്തു.തുടർന്ന് ഉദ്യോഗസ്ഥർ സാധ്യത പഠനം നടത്തുകയും പദ്ധതി പ്രായോഗ്യകമാണെന്ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

19-ന് ചേർന്ന കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് മേൽപാല നിർമാണം അംഗീകരിക്കുകയും 25.03 കോടി രൂപ അനുവദിക്കുകയും ചെയ്തത്. 337 മീറ്റർ നീളവും 11.50 മീറ്റർ വീതിയുമാണ് ഇതിനുള്ളത്.

തിരുവനന്തപുരം ഭാഗത്ത് 56.7 മീറ്ററും കൊട്ടാരക്കര ഭാഗത്ത് 52 മീറ്റർ അപ്രോച് റോഡും ഉണ്ടാകും.
ഇതിനു പുറമേ ഇരുവശത്തേയ്ക്കും സർവീസ് റോഡും ഉണ്ടാകും. കെഎസ്ഇബി, ബി എസ് എൻ എൽ, വാട്ടർ അതോറിറ്റി തുടങ്ങിയവയുടെ സേവനങ്ങൾക്കാവശ്യമായ അണ്ടർ ഗ്രൗണ്ട് സംവിധാനങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
ഈ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കേണ്ടതില്ല.

Advertisement news truth
Tags
Advertisement
Close