fbpx
KeralaWeather

ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്; ജനങ്ങൾ ജാ​ഗ്രത പാലിക്കണം

കൊച്ചി: സംസ്ഥാനത്തെ എട്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

Advertisement

ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മറ്റന്നാൾ കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

Kerala State Disaster Management Authority – KSDMA അറിയിപ്പ് ചുവടെ

കേരളത്തിൽ ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത കേരളത്തിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ
(സെപ്റ്റംബർ 2 ന് – ഇടുക്കി,തൃശ്ശൂർ,പാലക്കാട്, മലപ്പുറം,കോഴിക്കോട് , കണ്ണൂർ,കാസറഗോഡ് സെപ്റ്റംബർ 3 ന് – എറണാകുളം, ഇടുക്കി,തൃശ്ശൂർ,പാലക്കാട്, മലപ്പുറം,കോഴിക്കോട് ,കണ്ണൂർ,കാസർഗോഡ്
സെപ്റ്റംബർ 4 ന് – കൊല്ലം,ആലപ്പുഴ, എറണാകുളം,ഇടുക്കി,മലപ്പുറം,കോഴിക്കോട് കണ്ണൂർ,കാസർഗോഡ് സെപ്റ്റംബർ 5 ന് – കോഴിക്കോട്,കണ്ണൂർ സെപ്റ്റംബർ 6 ന് – കോഴിക്കോട് , കണ്ണൂർ,കാസറഗോഡ്) ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം .ജില്ലയിലെ കണ്ട്രോൾ റൂം താലൂക് അടിസ്ഥാനത്തിൽ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തേണ്ടതുമാണ്.

Advertisement news truth
Tags
Advertisement
Close