fbpx
CricketHealthKeralaSports

ആരോഗ്യമേഖലയിലെ കേരളത്തിന്റെ  പുരോഗതിയെ പ്രകീര്‍ത്തിച്ച് ; മുന്‍ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ബ്രറ്റ് ലി

കൊച്ചി: കേരളത്തിലെ ആരോഗ്യമേഖലയിലെ പുരോഗതിയെ പ്രകീര്‍ത്തിച്ച് മുന്‍ഒാസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ബ്രറ്റ് ലി. കുട്ടികളിലെ ശ്രവണ വൈകല്യം പരിഹരിക്കുന്നതിന് കേരളം വലിയ പുരോഗതി നേടിയെന്നും അദ്ദേഹം പറഞ്ഞു.

Advertisement

കേള്‍വിനഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായ കോക്ലിയര്‍ ഗ്ലോബല്‍ ഹിയറിങ് ബ്രാന്‍ഡ് അമ്പാസിഡറാണ് ബ്രറ്റ് ലി. ഇതിന്റെ ഭാഗമായി രണ്ടാം തവണ കൊച്ചിയിലെത്തിയപ്പോൾ മനോരമയോട് ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൃത്യമായ പരിശോധനയും സമയബന്ധിതമായ ചികില്‍സയുമില്ലാത്തതാണ് പലര്‍ക്കും കേള്‍വി നഷ്ടപ്പെടാന്‍ കാരണം.

കുഞ്ഞുങ്ങള്‍ ശബ്ദമില്ലാത്ത ലോകത്ത് ജീവിക്കുന്ന സാഹചര്യം ഇനി ഉണ്ടാകില്ലെന്ന് ഉറപ്പുവരത്താന്‍ ആരോഗ്യസുരക്ഷാ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു കൊച്ചിയില്‍ കുട്ടികളിലെ ശ്രവണവൈകല്യങ്ങള്‍ പരഹിരിക്കാന്‍ അക്കാദമി ഒാഫ് പീഡിയാട്രിക്സ് നടത്തിയ ശ്രമങ്ങളും ബ്രറ്റ്്ലി എടുത്തു പറഞ്ഞു.

വീഴ്ചയില്‍ കേള്‍വി നഷ്ടപ്പെട്ട തന്റെ മകന്റെ വേദനയെ സ്വയം ഏറ്റെടുത്ത ബ്രറ്റ്്ലി ഇന്ന്  ശ്രവണവൈകല്യമുള്ള കുട്ടികളെ പുതുജീവിതത്തിലേക്ക് നയിക്കാന്‍ ലോകം മുഴുവന്‍ ചുറ്റുകയാണ് . കോക്ലിയര്‍ ഇംപ്ലാന്റ് ചികില്‍സയിലൂടെ മകന് കേള്‍ വിശക്തി തിരിച്ചു കിട്ടി .കോക്ലിയര്‍ ഇംപ്ലാന്റ് മേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങളെ എടുത്തു പറഞ്ഞ ബ്രറ്റ്്ലി രാജ്യമെമ്പാടും നവജാത ശിശുക്കളിലെ ശ്രവണപരിശോധന നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശിച്ചു.

Advertisement news truth
Advertisement
Close