fbpx
KeralaWorld

ഒൻപത് ജില്ലകളിൽ നാളെ കനത്ത മഴയ്ക്ക് സാധ്യത; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: രണ്ട് ദിവസം സംസ്ഥാനവ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മിക്ക ജില്ലകളിലും യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരുന്നു. വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമായി നാളെ 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ വരെ മഴ ലഭിച്ചേക്കും. ഒരിടത്തും റെഡ്,ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.

Advertisement

പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ സർക്കാർ സംവിധാനങ്ങൾ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. ജില്ലാ കൺട്രോൾ റൂമുകൾ താലൂക്ക് അടിസ്ഥാനത്തിൽ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളികൾക്ക് കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതിന് തടസമില്ല

Kerala State Disaster Management Authority – KSDMA യുടെ അറിയിപ്പ്

കേരളത്തിൽ ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത കേരളത്തിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ
( സെപ്റ്റംബർ 5 ന് – തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട ,ആലപ്പുഴ,കോട്ടയം,എറണാകുളം, ഇടുക്കി, തൃശ്ശൂർ,പാലക്കാട് , മലപ്പുറം,കോഴിക്കോട്, വയനാട് , ,കണ്ണൂർ,കാസർഗോഡ്
സെപ്റ്റംബർ 6 ന് – ആലപ്പുഴ,എറണാകുളം, ഇടുക്കി, തൃശ്ശൂർ,പാലക്കാട് , മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ്
സെപ്റ്റംബർ 7 ന് – മലപ്പുറം, കോഴിക്കോട്,കണ്ണൂർ,കാസറഗോഡ്
സെപ്റ്റംബർ 8 ന് – മലപ്പുറം, കോഴിക്കോട്,കണ്ണൂർ,കാസറഗോഡ്
സെപ്റ്റംബർ 9 ന് – കോഴിക്കോട് ,കണ്ണൂർ,കാസറഗോഡ് )
ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ജില്ലയിലെ കണ്ട്രോൾ റൂം താലൂക് അടിസ്ഥാനത്തിൽ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തേണ്ടതുമാണ്.

Advertisement news truth
Advertisement
Close