fbpx
NationalTechnology

ചാന്ദ്രയാന്‍ 2: വിക്രം ലാന്‍ററും ഭൂമിയുമായുള്ള ബന്ധം അപ്രതീക്ഷിതമായി നിലച്ചു; തളരരുത്, രാജ്യം ഒപ്പമുണ്ട് ; ശാസ്ത്രജ്ഞരോട് പ്രധാനമന്ത്രി; ദൗത്യത്തിന്‍റെ നാൾ വഴികള്‍ ഇങ്ങന

ബംഗലൂരു : ചന്ദ്രയാന്‍ ദൗത്യം ലക്ഷ്യം കൈവരിക്കാത്തതില്‍ നിരാശപ്പെടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലക്ഷ്യത്തിന് തൊട്ടരുകില്‍ വരെ നമ്മള്‍ എത്തി. തടസ്സങ്ങളുടെ പേരില്‍ ലക്ഷ്യത്തില്‍ നിന്ന് പിന്തിരിയരുതെന്ന് പ്രധാനമന്ത്രി ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടു. ബംഗലൂരുവിലെ ഇസ്ട്രാക്കില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്രമോദി.

Advertisement

ശനിയാഴ്ച പുലര്‍ച്ചെ രാജ്യം മുഴുവന്‍ ശുഭവാര്‍ത്തയ്ക്കായി കാതോര്‍ത്ത് മിഴിയടയ്ക്കാതെയിരിക്കുമ്പോള്‍ ഏവരുടെയും ശ്രദ്ധ മുഴുവന്‍ ബെംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ. കേന്ദ്രത്തിലായിരുന്നു. ചരിത്രനിമിഷത്തിനു സാക്ഷ്യംവഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഐ.എസ്.ആര്‍.ഒ കേന്ദ്രത്തിലെത്തിയിരുന്നു.

ചന്ദ്രയാന്‍2 ചന്ദ്രോപരിതലത്തിനു തൊട്ടുമുകളില്‍വെച്ചാണ് അനിശ്ചിതത്വത്തിലായത്. ചന്ദ്രയാന്‍2ന്റെ ഭാഗമായ വിക്രം ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ വിജയകരമായി ഇറക്കുന്നതിനു തൊട്ടുമുന്‍പ് 2.1 കിലോമീറ്റര്‍ മുകളില്‍വെച്ച് ലാന്‍ഡറില്‍നിന്നുള്ള സിഗ്‌നലുകള്‍ നഷ്ടപ്പെടുമ്പോള്‍ രാജ്യമാകെ നിരാശപടര്‍ന്നു.

ഏറെ തയ്യാറെടുപ്പുകള്‍ക്കുശേഷം പുലര്‍ച്ചെ 1.38നു തന്നെ ചന്ദ്രയാന്‍2ന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലേക്കുള്ള പ്രയാണമാരംഭിച്ചു. ഇസ്‌റോ കേന്ദ്രത്തിലുണ്ടായിരുന്ന പ്രധാനമന്ത്രി, ശാസ്ത്രജ്ഞര്‍, ക്ഷണിക്കപ്പെട്ട് എത്തിയവര്‍ തുടങ്ങി എല്ലാവരും ആകാംക്ഷയോടെ വിജയനിമിഷത്തിനായി കാത്തിരുന്നു. ലാന്‍ഡറിന്റെ വേഗംകുറച്ച് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ്‌ലാന്‍ഡിങ് നടത്താനുള്ള ആദ്യ ഘട്ടം വിജയകരമായാണ് പൂര്‍ത്തിയാക്കിയത്. ഓരോ ഘട്ടത്തിലുമുള്ള ശാസ്ത്രജ്ഞരുടെ അനൗണ്‍സ്‌മെന്റുകള്‍ കേന്ദ്രത്തിലുള്ളവര്‍ കൈയടികളോടെയാണു സ്വീകരിച്ചത്. കണ്‍ട്രോള്‍ റൂമിലുള്ള പ്രധാനമന്ത്രിക്ക് ശാസ്ത്രജ്ഞര്‍ മാറിമാറി ഓരോ ഘട്ടവും വിശദീകരിച്ചുകൊടുത്തു.

അവസാന നിമിഷത്തിനു തൊട്ടുമുന്‍പ് ലാന്‍ഡറിന്റെ നിശ്ചിത പാതയില്‍നിന്നുള്ള വ്യതിചലനം വന്നതോടെ ശാസ്ത്രജ്ഞരുടെ മുഖത്താകെ നിരാശ പടര്‍ന്നു. പലരും കംപ്യൂട്ടറുകള്‍ക്കു മുന്നില്‍ തലകുമ്പിട്ടിരുന്നു. അപ്പോള്‍ത്തന്നെ, ദൗത്യം വിജയകരമായില്ലെന്ന തോന്നല്‍ എല്ലാവരിലും പടര്‍ന്നു. ഏവര്‍ക്കും നിരാശ സമ്മാനിച്ച് വൈകാതെ ചെയര്‍മാന്റെ വിശദീകരണമെത്തി. സിഗ്‌നല്‍ നഷ്ടമായെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നുമുള്ള അറിയിപ്പ് വിജയത്തിലേക്കുള്ള കാത്തിരിപ്പ് ഇനിയും നീളുമെന്നുള്ള സൂചനയായിരുന്നു.

ചാന്ദ്രയാൻ 2 നാൾ വഴികള്‍ ഇങ്ങനെ

ഐഎസ്‌ആർഒയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ–2 ദൗത്യത്തിനായുള്ള ഒരുക്കം തുടങ്ങി.

ആദ്യഘട്ടത്തിൽ റഷ്യയുമായി സഹകരിച്ചായിരുന്നു ലക്ഷ്യമിട്ടത്‌. പിന്നിട്‌ പലകാരണങ്ങളാൽ കരാർ മാറി.

2012ൽ വിക്ഷേപിക്കാനായിരുന്നു ലക്ഷ്യം. തദ്ദേശീയമായി ലാൻഡറും റോവറും വികസിപ്പിക്കാനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി വീണ്ടും സമയം വേണ്ടിവന്നു.

കഴിഞ്ഞ ജൂലൈ 15ന്‌ നിശ്ചയിച്ചിരുന്ന വിക്ഷേപണം അവസാന നിമിഷം സാങ്കേതിക തകരാർമൂലം മാറ്റിവച്ചു. ഒരാഴ്‌ചകൊണ്ട്‌ തകരാർ പരിഹരിച്ചു.

ജൂലൈ 21 കൗണ്ട്‌ ഡൗൺ തുടങ്ങി

ജൂലൈ 22 ശ്രീഹരിക്കോട്ടയിൽനിന്ന്‌ വിക്ഷേപണം

ജൂലൈ 24 മുതൽ ആഗസ്‌ത്‌ 6 വരെ അഞ്ച്‌ തവണയായി ഭൂമിക്കുചുറ്റുമുള്ള ഭ്രമണപഥം ഉയർത്തി

ആഗസ്‌ത്‌ 14 ന്‌ ഭൂമിയുടെ പഥത്തിൽനിന്ന്‌ ചാന്ദ്രപഥത്തിലേക്ക്‌ പേടകത്തെ തൊടുത്തുവിട്ടു.

ആഗസ്‌ത്‌ 20: പേടകം ചന്ദ്രന്റെ ആകർഷണവലയത്തിലായി.

ആഗസ്‌ത്‌ 21 മുതൽ സെപ്‌തംബർ ഒന്നുവരെ പേടകത്തെ ചന്ദ്രന്റെ പ്രതലത്തിലേക്ക്‌ കൂടുതൽ അടുപ്പിച്ചു.

സെപ്‌തംബർ 2 : പ്രധാന പേടകത്തിൽനിന്ന്‌ വിക്രം ലാൻഡർ വേർപെട്ടു.

സെപ്‌തംബർ 3 , 4 : വിക്രം ലാൻഡർ ചന്ദ്രന്റെ 30 കിലോമീറ്റർ അടുത്തേക്ക്‌.

സെപ്‌തംബർ 5, 6 : ചന്ദ്രനിൽ ഇറങ്ങേണ്ട സ്ഥലം കണ്ടെത്തൽ, ഉപകരണങ്ങളുടെ ക്ഷമതാപരിശോധന, ട്രയൽ റൺ.

സെപ്‌തംബർ 7; പുലർച്ചെ 1.36‐ ചാന്ദ്രപ്രതലത്തിലേക്കുള്ള യാത്ര തുടങ്ങി. പുലർച്ചെ 1.47‐ലാൻഡറിൽ നിന്നുള്ള സിഗ്നൽ നിലച്ചു

Advertisement news truth
Advertisement
Close