fbpx
KeralaMovie

ഹോളിവുഡ് നടന്മാരെ പോലും നിഷ്പ്രഭമാക്കുന്ന ഫസ്റ്റ്ലുക്കുമായി മെഗാസ്റ്റാർ മമ്മൂട്ടി; പുതിയ സിനിമയുടെ ചിത്രം പുറത്ത്

തിരുവനന്തപുരം: ഹോളിവുഡ് നടന്മാരെ പോലും നിഷ്പ്രഭമാക്കുന്ന ഫസ്റ്റ്ലുക്കുമായി മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ സിനിയയുടെ ചിത്രം പുറത്ത്. റോൾസ് റോയ്സിനു മുന്നിൽ മുടി നീട്ടി വളർത്തി കൂളിങ് ഗ്ലാസിൽ നടന്നുവരുന്ന മമ്മൂട്ടി ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്.

Advertisement

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് എന്ന സിനിമയിലെ മമ്മൂട്ടിയുടെ ലുക്ക് ആണിത്. മലയാളത്തിൽ ഈ അടുത്തിറങ്ങിയതിൽ ഏറ്റവും സ്റ്റൈലിഷ് ഫസ്റ്റ്ലുക്ക് ആണ് ഇതെന്ന് ആരാധകർ പറയുന്നു. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രം റിലീസ് ചെയ്തത്.

ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ഷൈലോക്ക് നിര്‍മിക്കുന്നത്. തമിഴ് നടൻ രാജ് കിരൺ ഈ ചിത്രത്തിലൂടെ ആദ്യമായി മലയാളത്തിലെത്തുന്നു. മീനയാണ് നായിക. മെഗാ മാസ് ആയി ഒരുങ്ങുന്ന ചിത്രത്തിൽ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

Advertisement news truth
Tags
Advertisement
Close