fbpx
AutoNational

വാഹന വിപണയിലെ തകര്‍ച്ച തുടരുന്നു; വാഹന വില്‍പന കുത്തനെ കുറഞ്ഞു

തിരുവനന്തപുരം: വാഹന വിപണയിലെ തകര്‍ച്ച തുടരുന്നു. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് വാഹന വില്‍പന കഴിഞ്ഞ രണ്ട് ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലായി. 1997-98 കാലത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില്‍പനയാണ് കഴിഞ്ഞ മാസം നടന്നത് എന്ന് ബിസിനസ് മേഖലയിൽനിന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ

Advertisement

115957 കാറുകളാണ് കഴിഞ്ഞമാസം വിറ്റത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 196847 കാറുകളാണ് വിറ്റ സ്ഥാനത്താണിത്. വാനുകളുടെ വില്‍പ്പനയിലും വന്‍ ഇടിവാണ് ഉണ്ടായത്. 47.36 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിനെ അപേക്ഷിച്ച് ഈ മേഖലയില്‍ ഉണ്ടായത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 17,266 വാനുകള്‍ വിറ്റപ്പോള്‍, 9,089 എണ്ണം മാത്രമായിരുന്നു കഴിഞ്ഞ മാസത്തെ വില്‍പ്പന.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് ഇന്ത്യന്‍ വാഹന വിപണിയില്‍ 31.57 ശതമാനത്തിന്റെ കുറവാണുണ്ടായത്. 1,96,524 യാത്രാ വാഹനങ്ങളാണ് കഴിഞ്ഞ മാസം വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇത് 2,87,198 എണ്ണമായിരുന്നു. കാറുകളുടെ എണ്ണത്തിലാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. 41.09 ശതമാനത്തിന്റെ കുറവാണ് ഈ മേഖലയിലുണ്ടായത്.

ഇരുചക്ര വാഹനങ്ങളുടെ വില്‍പനയിലല്‍ 22.24 ശതമാനത്തിന്റെ കുറവാണുണ്ടായത്. 1514196 എണ്ണമാണ് ഓഗസ്റ്റില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 1947304 എണ്ണമായിരുന്നു വലിയ വാഹനങ്ങളുടെ വില്‍പന പകുതിയിലേറെയായി കുറഞ്ഞു. 34,073 ല്‍നിന്ന് 15,573 എണ്ണമായി കുറഞ്ഞു. വിവിധ കമ്പനികളുടെതായി വിവിധ വിഭാഗങ്ങളില്‍ 9,732,040 വാഹനങ്ങളാണ് കഴിഞ്ഞമാസം വിറ്റത്. കഴിഞ്ഞ ഓഗസ്റ്റില്‍ 11,570,401 വാഹനങ്ങളായിരുന്നു വിറ്റഴിച്ചത്.

Advertisement news truth
Advertisement
Close