fbpx
NationalWorld

‘ഹിറ്റ്‌ലര്‍ ഇന്നും ജീവിച്ചിരിപ്പുണ്ടോ?’ മോദിക്കെതിരെ അമേരിക്കയിൽ വൻ പ്രതിഷേധ പ്രകടനം; നാണം കെട്ട് മോദി

ഹൂസ്റ്റൺ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ “ഹൗഡി മോഡി’ പരിപാടിക്കിടെ സ്ഥലത്ത് നടന്നത് വൻ പ്രതിഷേധം. മനുഷ്യാവകാശ സംഘടനകൾ ആണ് പ്രതിഷേധം നടത്തിയത്. ‘ഗോ ബാക്ക് മോദി’ , ‘മോദിയൊരു ഭീകരവാദിയാണ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു പ്രതിഷേധം. ഹൂസ്റ്റണ്‍ മോദിയെ സ്വാഗതം ചെയ്യുകയല്ല എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താനാണ് തങ്ങളുടെ പ്രതിഷേധമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്..

Advertisement

മോദി ഭരണത്തിന്‍ കീഴില്‍ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളും വംശഹത്യകളും ഇന്ത്യ കൂട്ടക്കുരുതി നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്തിയെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഇവരുടെ പ്രതിഷേധം. ഹിറ്റ്‌ലറിന്റെ മുഖത്തിന്റെ ഒരു പകുതിയില്‍ മോദിയുടെ മുഖം ചേര്‍ത്തുള്ള പ്ലക്കാര്‍ഡില്‍ സ്റ്റോപ് ഹിന്ദു ഫാസിസം ‘ഹിറ്റലര്‍ ഇന്നും ജീവിച്ചിരിപ്പുണ്ടോ’ എന്ന ചോദ്യമുയര്‍ത്തുകയാണ് പ്രതിഷേധക്കാര്‍.

ഹിന്ദു, മുസ്ലീം, ദലിത്, സിഖ്, ക്രിസ്ത്യന്‍ എന്നീ സമുദായങ്ങളില്‍പ്പെട്ട ഇന്ത്യന്‍ അമേരിക്കക്കാരുടെ കൂട്ടായ്മയാണ് ആയ എജെഎ എന്നിവർ ചേർന്നാണ് പ്രതിഷേധ പ്രകടനം നടത്തിയത്. പുരോഗമന ഹിന്ദു കൂട്ടായ്മയായ ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എച്ച്എഫ്എച്ച്ആര്‍), ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ (ഐഎഎംസി), ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈനോറിറ്റീസ് ഓഫ് ഇന്ത്യ (ഒഎഫ്എംഐ) എന്നീ സംഘടനകളും പ്രതിഷേധത്തിലുണ്ട്.

Advertisement news truth
Tags
Advertisement
Close