fbpx
AutoKerala

നഗരത്തിലെ തിരക്കിനിടയിൽ ശബ്ദവും പുകയുമില്ലാതെ ആദ്യത്തെ ഇ ഓട്ടോ കൊല്ലത്ത്‌ എത്തി; ഓട്ടോയുടെ പേര് സഖാവ്

കൊല്ലം: നഗരത്തിലെ തിരക്കിനിടയിൽ ശബ്ദവും പുകയുമില്ലാതെ ആദ്യത്തെ ഇ– ഓട്ടോ എത്തി. വെള്ളയും മുകളിൽ നീലയും നിറങ്ങളാണ്‌ ഓട്ടോയ്‌ക്ക്‌. സർക്കാരിന്റെ ഹരിതകേരളം പദ്ധതിയിൽ ആകൃഷ്ടനായാണ് ഓട്ടോത്തൊഴിലാളി യൂണിയൻ (സിഐടിയു) കൊല്ലം ഏരിയ ജോയിന്റ് സെക്രട്ടറി കൂടിയായ ദിലീപ് 17 വർഷമായി ഓടിക്കുന്ന ഡീസൽ ഓട്ടോ ഉപേക്ഷിച്ച് ഇലക്ട്രിക് ഓട്ടോ സ്വന്തമാക്കിയത്.

Advertisement

ഇലക്ട്രിക് വാഹനങ്ങളുടേതു മാത്രമായ പുതുയുഗത്തെ എത്രയും നേരത്തെ വരവേൽക്കുക എന്ന വ്യത്യസ്ത ചിന്തയും ദിലീപിനു കൂട്ടായി. ഉടമയായ ദിലീപ്‌ ഓട്ടോയ്‌ക്കു നൽകിയ പേരിലും ഉണ്ടൊരു കൗതുകം. സഖാവ് എന്നാണ് ഓട്ടോറിക്ഷയുടെ പേര്. ഇ– സഖാവിനൊപ്പം യാത്രചെയ്യാൻ കൗതുകത്തോടെ യാത്രക്കാരും ഉത്സാഹിക്കുകയാണ്.

2,78,000 രൂപ മുടക്കിയാണ് ഓട്ടോ വാങ്ങിയത്. 30,000 രൂപ ഗവ. സബ്സിഡി ലഭിച്ചു. ടാക്സിൽ 50 ശതമാനത്തിന്റെ കുറവും രജിസ്ട്രേഷൻ ഫീസിൽ പൂർണ ഇളവും ലഭിച്ചു. മൂന്നു മണിക്കൂർ 50 മിനിറ്റ്‌ ചാർജ്‌ ചെയ്താൽ 130 കിലോമീറ്റർ ഓടാൻ കഴിയും. ഓട്ടോ ഗിയർ സംവിധാനമാണ്. സ്റ്റാർട്ടിങ്ങിലും ഓട്ടത്തിലും സാധാരണ ഓട്ടോയുടേതുപോലുള്ള ശബ്ദമില്ലാത്തതും സുഖകരമായ യാത്രയും എല്ലാവിഭാഗം ആളുകളെയും ഏറെ ആകർഷിക്കുന്നതാണ്.

50 കിലോമീറ്ററാണ് പരമാവധി വേഗം. സാധാരണ ഓട്ടോചാർജ്‌ തന്നെയാണ് ഇ–ഓട്ടോയിലും ഈടാക്കുന്നത്. ചിന്നക്കട പോസ്റ്റ് ഓഫീസിനു സമീപത്തെ പ്രീപെയ്‌ഡ് ഓട്ടോസ്റ്റാൻഡിലെ തൊഴിലാളികളുടെ കൺവീനർ കൂടിയായ ദിലീപ് സിപിഐ എം അയത്തിൽ ബി നോർത്ത് ബ്രാഞ്ച് അംഗമാണ്.

Advertisement news truth
Tags
Advertisement
Close