fbpx
CrimeKerala

തിരൂരങ്ങാടിയിൽ പിതാവിന്റെ അറിവോടെ 30ലധികം പേര്‍ പീഡിപ്പിച്ച 12 വയസുകാരിയെ അഭയകേന്ദ്രത്തിലേക്ക്­ മാറ്റി

മലപ്പുറം: രണ്ടു വര്‍ഷത്തോളം പിതാവിന്റെ അറിവോടെ മുപ്പതിലധികം പേര്‍ ലൈംഗികമായി പീഡിപ്പിച്ച 12 വയസുകാരിയെ ശിശുക്ഷേമ വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള അഭയകേന്ദ്രത്തിലേക്ക്­ മാറ്റി.ക്രൂര പീഡനം നടന്നതിനാല്‍ കുട്ടിയെ വീട്ടില്‍ നിന്ന് ശിശു സംരക്ഷണ സമിതിയുടെ മേല്‍നോട്ടത്തിലുള്ള സ്ഥാപനത്തിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന­്നു. അഭയ കേന്ദ്രത്തിലേക്ക് പോകും മുന്‍പ് കുട്ടി കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ചെറിയ വാടക വീടിന്റെ തടി കൊണ്ട് നിര്‍മിച്ച വാതിലില്‍ ‘അമ്മേ, മാപ്പ്’ – എന്ന് കുട്ടി എഴുതിയിട്ടിരുന്നു.

Advertisement

ഏഴാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ആദ്യമായി പീഡനത്തിന് ഇരയായത് പത്തു വയസുള്ളപ്പോഴാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ അഭയകേന്ദ്രത്തിലേക്ക്­ മാറ്റിയത്. സ്‌കൂളില്‍ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ­് കുട്ടി തനിക്കെതിരെ നടക്കുന്ന അതിക്രമം വെളിപ്പെടുത്തിയത്.

പത്ത് വയസുള്ളപ്പോള്‍ പിതാവിന്റെ സുഹൃത്തായിരുന്നു ആദ്യമായി പീഡിപ്പിച്ചത്. അതിന് ശേഷമുള്ള രണ്ടു വര്‍ഷത്തിനിടെ എത്ര തവണ പീഡിപ്പിക്കപ്പെട്ടുവ­െന്ന് പറയാന്‍ കുട്ടിക്ക് കഴിഞ്ഞില്ല എന്ന് ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബത്തിന് പണം നല്‍കിയാണ് പലരും കുട്ടിയെ പീഡിപ്പിച്ചത്. താന്‍ കാരണം കുടുംബത്തിന്റെ വരുമാനം ഇല്ലാതെയാകരുതെന്ന് പെണ്‍കുട്ടി ഭയക്കുന്നതായി ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ആദ്യമായി പെണ്‍കുട്ടിയെ പീഡിപ്പിച്ച ആള്‍ പിതാവിന് പണം നല്‍കിയിരുന്നു. പിന്നീട് തന്നെ പീഡിപ്പിച്ചവരില്‍ നിന്ന് മൂന്നാമതൊരാളാണ് പണം വാങ്ങിയിരുന്നതെന്ന് കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞു. പണം വാങ്ങിയിരുന്ന ആളുമായി കുട്ടിക്ക് നേരിട്ട് പരിചയമില്ല. ജോലിയില്ലാത്ത അച്ഛന്‍ അമ്മയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചിരുന്നത­ായും കുട്ടി വെളിപ്പെടുത്തി. തിരൂരങ്ങാടി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. വൈദ്യ പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു.

പെണ്‍കുട്ടിയുടെ പിതാവിന് ജോലിയില്ല. രോഗബാധിതയായ മുത്തശ്ശിയും അച്ഛനും അമ്മയും അടങ്ങുന്നതാണ് പെണ്‍കുട്ടിയുടെ കുടുംബം. പിതാവിന്റെ അറിവോടെയാണ് ഇവര്‍ താമസിക്കുന്ന വാടക വീട്ടില്‍ പുരുഷന്മാര്‍ വന്നു പോയിരുന്നത്. പീഡിപ്പിക്കപ്പെട്ടു എന്ന വസ്തുത പോലും അവള്‍ തിരിച്ചറിഞ്ഞിട്ടില്ല­െന്ന് ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകനായ കൗണ്‍സിലര്‍ വെളിപ്പെടുത്തി. അച്ഛനെ പോലീസ് പിടിച്ചാല്‍ കുടുംബത്തിന് ദൈനം ദിന ചെലവുകള്‍ നടത്താന്‍ കഴിയാതെ വരുമെന്ന് മാത്രമായിരുന്നു അവളുടെ ദുഃഖമെന്നും മനഃശാസ്ത്രവിദഗ്ദ്ധന്­‍ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച മജിസ്ട്രേറ്റിന് മുന്നില്‍ കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. അപരിചതരായ പുരുഷന്മാര്‍ കുട്ടിയുടെ വീട്ടില്‍ വന്നു പോകുന്നതായി കണ്ടിട്ടുണ്ടെന്നും തങ്ങളുടെ മക്കളുടെ സുരക്ഷ ഭയന്നാണ് ഇക്കാര്യങ്ങള്‍ പോലീസിനെ അറിയിക്കാതിരുന്നതെന്­നും അയല്‍വാസികള്‍ വ്യക്തമാക്കി. ചില രാത്രികളില്‍ കുട്ടി ഉറക്കെ കരയാറുണ്ടായിരുന്നെന്­നും അവര്‍ പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളുടെ അറിവോടെയായിരുന്നു പീഡനം എന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

കുട്ടിയെ സ്‌കൂളില്‍ കൊണ്ട് പോയിരുന്നതും തിരികെ വിളിച്ചു കൊണ്ടുവന്നിരുന്നതും അമ്മയായിരുന്നു. ചില ദിവസങ്ങളില്‍ അമ്മ ഇടവേളകളിലും സ്‌കൂളില്‍ വന്നിരുന്നെന്ന് സഹപാഠികള്‍ പറഞ്ഞു. കുട്ടി പീഡനത്തെ കുറിച്ച് കൂട്ടുകാരോടോ അധ്യാപകരോടോ പറയുന്നില്ലെന്ന് ഉറപ്പു വരുത്താനായിരിക്കാം അവര്‍ എപ്പോഴും സ്‌കൂളില്‍ വന്നിരുന്നതെന്ന് ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു. തുടര്‍ച്ചയായ പീഡനത്തിന് ഇരയായ കുട്ടിയുടെ ആരോഗ്യനില വഷളായ അവസ്ഥയിലായിരുന്നു.

പോക്സോ ആക്ട് പ്രകാരവും ഐപിസി സെക്ഷന്‍ 354 , 376 പ്രകാരവുമാണ് കുട്ടിയുടെ പിതാവ് ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.­ കേസില്‍ ഇനിയും പ്രതികളുണ്ടെന്നും അവര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിരിക്കുകയ­െന്നും പോലീസ് പറഞ്ഞു. കുട്ടി പീഡനത്തിനിരയായത് തന്റെ അറിവോടെയല്ല എന്ന അമ്മയുടെ മൊഴിയില്‍ സംശയമുള്ളതായി അന്വേഷണ സംഘം വിലയിരുത്തി.

Advertisement news truth
Advertisement
Close