fbpx
EntertainmentKerala

‘മോദി ഫൈഡ്’ ആകാത്തതാണ് കേരളത്തിന്റെ സൗന്ദര്യം; കേരളത്തിന്റെ ഇടതുപക്ഷ ആഭിമുഖ്യത്തെ പുകഴ്ത്തി ബോളിവുഡ് താരം ജോണ്‍ എബ്രഹാം

മുംബൈ: കേരളത്തിന്റെ ഇടതുപക്ഷ ആഭിമുഖ്യത്തെ പുകഴ്ത്തി ബോളിവുഡ് താരം ജോണ്‍ എബ്രഹാം. ഒരു പുസ്തകപ്രകാശന ചടങ്ങില്‍ മോഡി പ്രഭാവം കേരളത്തില്‍ സ്വാധീനമുണ്ടാക്കത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിന് എപ്പോഴും ഇടതുപക്ഷ മുഖമാണെന്ന് മലയാളികൂടിയായ സൂപ്പര്‍താരം അഭിപ്രായപ്പെട്ടു.

Advertisement

കേരളം എന്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമാകുന്നുവെന്ന മോഡറേറ്റര്‍ നമ്രത സക്കറിയയുടെ ചോദ്യത്തിന് മറുപടിയായി തന്റെ ബാല്യകാല അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. ജോണ്‍ എബ്രഹാം പറയുന്നു. ഞങ്ങളെല്ലാം തുല്യത എന്ന ആശയത്തില്‍ വിശ്വസിക്കുന്നവരാണ്. കേരളം ആ അര്‍ഥത്തില്‍ തിളങ്ങുന്ന മാതൃകയാണ്. അതാണ്‌കേരളത്തിന്റെ സൗന്ദര്യം, പത്തുമീറ്ററിനുള്ളില്‍ ഒരു ക്ഷേത്രവും ഒരു മോസ്‌കും ഒരു ക്രിസ്ത്യന്‍ പള്ളിയും നിങ്ങള്‍ക്ക് അവിടെ കാണാനാകും.

ജനങ്ങള്‍ അവിടെ സാഹോദര്യത്തോടെ കഴിയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മതധ്രുവീകരണം ശ്രദ്ധിച്ചാല്‍ അത് മനസിലാകും. കേരളം വിവിധ മതവിഭാഗങ്ങള്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫിഡല്‍ കാസ്‌ട്രോ മരിച്ചപ്പോള്‍ താന്‍ കേരളത്തിലുണ്ടായിരുന്നുവെന്ന് താരം പറഞ്ഞു. അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ എല്ലായിടത്തുമുണ്ടായിരു്‌നു. കേരളമാകെ ആ വിയോഗത്തിന്റെ ദുഖമുണ്ടായിരുന്നു. ബാല്യകാലത്ത് തന്റെ പിതാവ് മാര്‍ക്‌സിസ്റ്റ് പുസ്തകങ്ങള്‍ തനിക്ക് വായിക്കുന്നതിനായി നല്‍കിയിരുന്നുവെന്നും അദ്ദേഹം ഓര്‍മിച്ചു. മുരളി കെ മേനോന്‍ രചിച്ച ദ ഗോഡ് ലവ്ഡ് മോട്ടോര്‍ബൈക്ക്‌സ് എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് ഇന്ന് നടന്നത്.

Advertisement news truth
Advertisement
Close