fbpx
KeralaWeather

3 ജില്ലകളിൽ യെല്ലോ അലർട്ട്‌; ശക്തമായ മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കൻ കേരളത്തിലെ മലയോരമേഖലയിലും അടുത്ത 24 മണിക്കൂർ ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യത. ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Advertisement

45 മുതൽ 55 കീലോമീറ്റർ വേഗതയിൽ കന്യാകുമാരി മേഖലയിലും ഗുജറാത്ത് തീരത്തും അതിനോട് ചേർന്നുള്ള വടക്കു-കിഴക്ക് അറബിക്കടലിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.

സംസ്ഥാനത്ത് മഴയോട് അനുബന്ധിച്ച്‌ പകൽ രണ്ടുമുതൽ രാത്രി പത്തുവരെ ശക്തമായ മിന്നലിന്‌ സാധ്യതയെന്ന്‌ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ്‌ നൽകി. ജനങ്ങൾ അതീവ ജാഗ്രതപുലർത്തണം.

മിന്നൽ സമയത്ത് തുറസ്സായ സ്ഥലത്തും ടെറസിലും കുട്ടികൾ കളിക്കരുത്‌. തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്. ജനലും വാതിലും അടച്ചിടണം. മിന്നൽ ഏറ്റ ആളിന്‌ പ്രഥമശുശ്രൂഷ നൽകാൻ മടിക്കരുത്‌.
.

Advertisement news truth
Tags
Advertisement
Close