fbpx
EducationKerala

വിദ്യാഭ്യാസ ഗുണനിലവാരത്തിൽ ഒന്നാമത്‌ എത്തിയത് ; അക്കാദമിക മികവിലൂടെയുള്ള നേട്ടമെന്ന്; സി രവീന്ദ്രനാഥ്‌

വിദ്യാഭ്യാസ ഗുണനിലവാരത്തിൽ സംസ്ഥാനത്തെ തുടർച്ചയായി ഒന്നാമത്‌ എത്തിക്കുന്നത്
ശാസ്ത്രീയ സമീപനത്തിലൂടെയും നൂതന പദ്ധതികളിലൂടെയും അക്കാദമിക മികവ്‌ സാധ്യമാക്കിയത് കൊണ്ടാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌ പറഞ്ഞു.

Advertisement

ഭാഷ, ഗണിതശാസ്ത്ര വിഷയങ്ങളിൽ കുട്ടികൾക്കുണ്ടാകുന്ന പ്രയാസം പരിഹരിക്കാൻ പ്രത്യേക പദ്ധതിയുണ്ടാക്കി. മധുരം മലയാളം, ഹലോ ഇംഗ്ലീഷ്‌, സുരീലി ഹിന്ദി പദ്ധതികളിലൂടെ കുട്ടികളുടെ ഭാഷാശേഷി പരിപോഷിപ്പിച്ചു. കണക്കിനെ പേടിച്ചിരുന്ന കുട്ടികളെ ‘ഗണിതം വിജയ’ത്തിലൂടെ അക്കങ്ങളുമായി ചങ്ങാത്തത്തിലാക്കി. പത്താം ക്ലാസ്‌ വരെയുള്ള കുട്ടികളുടെ ഏതുതരം പിന്നോക്കാവസ്ഥയും പരിഹരിക്കാൻ ‘ശ്രദ്ധ’ പദ്ധതി നടപ്പാക്കി എന്നും.

ഫലപ്രാപ്തി അധിഷ്ഠിത പാഠ്യപദ്ധതി മാറ്റി സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ആധുനിക പാഠ്യപദ്ധതി എൽഡിഎഫ്‌ സർക്കാർ നടപ്പാക്കി. പരീക്ഷയ്ക്കായി ഇത്രമാത്രം പഠിച്ചാൽ മതി എന്ന സങ്കൽപ്പത്തിന്‌ പകരം ഓരോ വിദ്യാർഥിയുടെയും ശേഷിക്ക്‌ അനുസൃതമായി വളരാനുള്ള വഴിതെളിക്കുന്നതാണ്‌ പുതിയരീതി.

ശാസ്ത്ര വിഷയങ്ങളിൽ താൽപ്പര്യം വളർത്താൻ സ്കൂളുകളിൽ ഹൈടെക് ലാബുകളും ശാസ്ത്ര പാർക്കും സ്ഥാപിച്ചു. 45,000 ക്ലാസ് റൂമുകൾ ഹൈടെക് ആക്കി. പ്രൈമറി സ്കൂളുകളിലെ ഹൈടെക് ലാബ് നിർമാണം പുരോഗമിക്കുന്നു. എല്ലാ സ്കൂളുകളും ഹൈടെക് ആകുന്ന ആദ്യ സംസ്ഥാനമാകാൻ ഒരുങ്ങുകയാണ്‌ കേരളം.

Advertisement news truth
Tags
Advertisement
Close