fbpx
Kerala

അമൃതാനന്ദമയി മഠത്തിന്റെ അനധികൃത ഫ്‌ളാറ്റുകളും കെട്ടിടങ്ങളും പൊളിക്കും; തീരുമാനം പാസാക്കി അലപ്പാട് പഞ്ചായത്ത്

കൊല്ലം: മരട് ഫ്ലാറ്റ് സംഭവത്തിന് ശേഷം കരുനാഗപ്പള്ളിയില്‍ അമൃതാനന്ദമയി മഠത്തിന്റെ കൈവശമുള്ള അമൃതപുരിയിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നോട്ടീസ് നല്‍കാനൊരുങ്ങി ആലപ്പാട്ട് പഞ്ചായത്ത്. അമൃതാനന്ദമയി മഠത്തിന്റെ ആസ്ഥാനമായ കരുനാഗപ്പള്ളിയിലെ അമൃതപുരിയിലെ അനധികൃത ഫ്ലാറ്റുകളാണ് പൊളിക്കാൻ പഞ്ചാത്ത് കമ്മിറ്റി തീരുമാനിച്ചത്.

Advertisement

ആലപ്പാട് ഗ്രാമപഞ്ചായത്തിലെ 16 അംഗങ്ങളും ഐക്യകണ്ഠനേയാണ് പ്രമേയം പാസാക്കിയത്. കെട്ടിടം പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ട് ഉടൻ തന്നെ നോട്ടീസ് നൽകുമെന്ന് ആലപ്പാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ദിലീപ് പറഞ്ഞു.

12 ഫ്‌ളാറ്റുകളാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. സി.ആര്‍.ഇസെഡ് നിയമം ലംഘിച്ച് നിര്‍മ്മിച്ചതാണ് ഈ ഫ്‌ളാറ്റുകള്‍ ആണ് ഇവ. കോണ്‍ഗ്രസ്, സി.പി.ഐ.എം പാര്‍ട്ടിയില്‍ നിന്നുള്ള പഞ്ചായത്ത് അംഗങ്ങള്‍ ഉള്ള കമ്മറ്റിയാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട്- മൂന്ന് ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം. കെട്ടിടവുമായി ബന്ധപ്പെട്ട രേഖകള്‍ മുമ്പ് ഹാജരാക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2004 ല്‍ ഉണ്ടായ സുനാമിയില്‍ രേഖകള്‍ നശിച്ചുപോയെന്നായിരുന്നു മഠത്തിന്റെ അവകാശവാദം.

വീഡിയോ റിപ്പോർട്ട്

Advertisement news truth
Advertisement
Close