fbpx
Kerala

കൂടത്തായി മരണപരമ്പര; ആറ് പേരേയും വിഷം കൊടുത്ത് കൊന്നത്; റോയിയുടെ ഭാര്യ ജോളി കസ്റ്റഡിയില്‍; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

താമരശ്ശേരി: കൂടത്തായിൽ ഒരു കുടംബത്തിലെ ആറുപേർ സംശയകാരമായ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ബന്ധുവായ ജോളി എന്ന സ്‌ത്രീയെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തതിന് ശേഷം പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കൊലപാതകം നടത്തിയത് താനാണെന്ന് ഇന്നലെ വൈകീട്ടാണ് ജോളി മൊഴി നല്‍കുന്നത്. സ്ലോ പോയിസണ്‍ നല്‍കിയാണ് കൊല നടത്തിയതെന്ന കുറ്റസമ്മതം ജോളി നടത്തിയത്.സയനേഡ് കൊടുത്താണ് റോയിയെ കൊന്നതെന്ന് ജോളി മൊഴി നല്‍കിയിട്ടുണ്ട്.

Advertisement

ഇവര്‍ക്ക് സയനേഡ് എത്തിച്ചുകൊടുത്ത ആളെ കുറിച്ചും ഇവര്‍ക്ക് വ്യാജവില്‍പ്പത്രം ഉണ്ടാക്കി നല്‍കിയ ആളെ കുറിച്ചും അന്വേഷണം നടക്കുകയാണ്. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കൊലപാതകമായതുകൊണ്ട് തന്നെ തെളിവുശേഖരണം ബുദ്ധിമുട്ടാണെന്നാണ് പൊലീസ് പറയുന്നത്. സ്വത്തുതര്‍ക്കമാണോ അതോ മറ്റുപ്രശ്‌നങ്ങള്‍ കൊലപാതകത്തിലേക്ക് നയിച്ചോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ആറുപേരുടേയും മരണം വിഷാംശം ഉള്ളിൽ ചെന്നതാണെന്ന്‌ പൊലീസ്‌ പറയുന്നു. മരണങ്ങളിൽ അസ്വഭാവികതയുണ്ടെന്ന്‌ റൂറൽ എസ് പി കെ ജി സൈമൺ പറഞ്ഞു. 16 വർഷംമുമ്പാണ്‌ ആദ്യമരണം നടക്കുന്നത്‌. തുടർന്നുള്ള വർഷങ്ങളിലാണ്‌ ചെറിയ കുട്ടിയടക്കം മറ്റുള്ള അഞ്ചുപേരും മരിക്കുന്നത്‌.

മരിച്ച റോയിയുടെ ഭാര്യ ജോളിയാണ്‌ പിടിയിലായത്‌. ഇന്ന്‌ രാവിലെയാണ്‌ പൊലീസ്‌ ഇവരെ കസ്‌റ്റഡിയിലെടുത്തത്‌. ഇന്നലെ ആറുപേരുടേയും കല്ലറ തുറന്ന്‌ മൃതദേഹാവശിഷ്‌ടങ്ങൾ പരിശോധനക്കായി പുറത്തെടുത്തു.

കോടഞ്ചേരി സെന്റ്‌മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ അടക്കിയ സിലിയുടെയും കുഞ്ഞിന്റെയും മൃതദേഹമാണ് ആദ്യം പുറത്തെടുത്ത്‌ സാമ്പിളുകൾ ശേഖരിച്ചത്‌. തുടർന്ന്‌ കൂടത്തായി ലൂർദ്‌മാതാ പള്ളിയിൽ അടക്കിയ മറ്റു നാലുപേരുടെയും കല്ലറ തുറന്ന് എല്ലും പല്ലും മറ്റും ശേഖരിച്ചത്. റോയിയുടെ അമേരിക്കയിലുള്ള സഹോദരൻ റോജോ നൽകിയ പരാതിയിലാണ്‌ അന്വേഷണം നടക്കുന്നത്‌.

വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകൻ റോയി തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യൂ മച്ചാടിയിൽ, ടോം തോമസിന്റെ സഹോദരൻ പുലിക്കയത്തെ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകൾ അൽഫിൻ(2) എന്നിവരാണ് മരിച്ചത്. ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് 2002ൽ ആദ്യം മരിച്ചത്.

കുഴഞ്ഞ് വീണായിരുന്നു മരണം. തുടർന്ന് മറ്റുളളവരും സമാന സാഹചര്യത്തിൽ മരിച്ചു. ആറ് വർഷം മുമ്പായിരുന്നു റോയി തോമസിന്റെ മരണം. ഹൃദയാഘാതമാണ് കാരണമെന്ന് വീട്ടിലുള്ളവർ പറഞ്ഞെങ്കിലും ചിലർ സംശയമുന്നയിച്ചതിനാൽ പോസ്റ്റ്മോർട്ടം നടത്തി. വിഷം അകത്ത് ചെന്നതാണ്‌ മരണകാരണമെന്നായിരുന്നു റിപ്പോർട്ട്‌.

Advertisement news truth
Advertisement
Close