fbpx
National

രാജ്യത്തെ ജനാധിപത്യം ഇല്ലാതാകുന്നു : അപർണ സെൻ ; കത്തിൽ രാജ്യദ്രോഹമെന്ന് മുദ്രകുത്താവുന്ന ഒന്നും ഉണ്ടായിരുന്നില്ല

രാജ്യമാകെ ആള്‍ക്കൂട്ട ആക്രമണവും കൊലപാതകങ്ങളും കൂടുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയതിന്റെ പേരില്‍ തങ്ങള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത നടപടിയില്‍ പ്രതികരണവുമായി ചലച്ചിത്ര പ്രവര്‍ത്തകരായ അപര്‍ണ സെനും ശ്യാം ബെനഗലും അടൂർ ഗോപാലകൃഷ്ണന് പിന്നാലെ രംഗത്തെത്ത്.

Advertisement

പ്രധാനമന്ത്രിക്ക് കത്ത് നൽകിയ താൻ ഉൾപ്പെടെയുള്ള വർക്കെതിരെ കേസെടുത്തത് അവഹേളിക്കാൻ വേണ്ടി മാത്രമാണ് . കത്തിൽ രാജ്യദ്രോഹമെന്ന് മുദ്രകുത്താവുന്ന ഒന്നും ഉണ്ടായിരുന്നില്ല . – ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ഉത്തരവിനെതിരെ പട്ന ഹൈക്കോടതിയെ സമീപിക്കും . ഇത്രയും ബാലിശ മായ നീക്കത്തിനുപിന്നിൽ സർക്കാരാണെന്ന് കരുതുന്നി ല്ല . രാജ്യത്തെ ജനാധിപത്യ ഇടം ചുരുങ്ങിച്ചുരുങ്ങി ഇല്ലാ താകുകയാണ് എന്നും അവർ പറഞ്ഞു

Advertisement news truth
Advertisement
Close