fbpx
Kerala

കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതകം: ജോളിയെ സഹായിച്ചവരില്‍ കോൺഗ്രസ്, ലീഗ് നേതാക്കളും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ കൂടുതൽ അറസ്റ്റുണ്ടാകും. മുഖ്യപ്രതി ജോളി ജോസഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. അതിനിടെ ജോളിയെ സ്വത്ത് തട്ടിയെടുക്കാൻ സഹായിച്ചത് പ്ര​ദേശത്തെ കോൺഗ്രസ്‌, മുസ്ലിംലീഗ്‌ നേതാക്കളെന്ന് സൂചന കിട്ടിയിട്ടുണ്ട് എന്ന് ദേശാഭിമാനി പത്രം ആണ് റിപ്പോർട്ട് ചെയ്യുന്നത്.

Advertisement

ഒരു ഡിസിസി ഭാരവാഹി വ്യാജരേഖ ചമയ്ക്കാൻ ജോളിക്ക് ഒത്താശ ചെയ്തതായാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌. ഒസ്യത്ത്‌ തയ്യാറാക്കുന്നതിലുൾപ്പെടെ ഇയാളുടെ സഹായം ലഭിച്ചതായാണ്‌ വിവരം. ജോളിയുമായി ഇദ്ദേഹത്തിന്‌ സാമ്പത്തിക ഇടപാടുള്ളതായും സംശയിക്കുന്നു.

ലീഗ്‌ നേതാവിനും ഇവരുമായി അടുത്തബന്ധമുള്ളതായാണ്‌ വിവരം. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇതിലൊരാൾ ജോളിയ്ക്ക് നൽകിയ ഒരു ലക്ഷം രൂപയുടെ ചെക്ക് പൊലീസ് കണ്ടെടുത്തു. എന്തിനാണ് ഈ പണം നൽകിയതെന്നറിയാൻ ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. സ്വത്ത് തട്ടിയെടുക്കാനുള്ള ഗൂഢാലോചന ആസൂത്രണം ചെയ്തത് ഈ സംഘമാണെന്ന നി​ഗമനത്തിലാണ് പൊലീസ്. ജോളി ഇവരുടെ സഹായത്തോടെ ഉണ്ടാക്കിയ വ്യാജവിൽപ്പത്രമാണ്‌ തെളിവായി പൊലീസ് മുമ്പോട്ട് വയ്‌ക്കുന്നത്. വിൽപ്പത്രത്തിൽ ഒപ്പിട്ട സാക്ഷികളിലേക്കും അന്വേഷണം നീണ്ടു.

രണ്ട് ക്രിമിനൽ അഭിഭാഷകരും സംശയനിഴലിലാണ്‌. ഇവരുൾപ്പെടെ ഇതുവരെ ചോദ്യംചെയ്യാത്ത 11 പേരിലേക്കും അന്വേഷണം നീളും. ജോളിയുടെ ഫോൺ രേഖകൾ പരിശോധിച്ച് ചോദ്യം ചെയ്യാനുള്ളവരുടെ പട്ടിക തയ്യാറാക്കി. കോഴിക്കോട്‌ വനിത ജയിലിൽ റിമാൻഡിലുള്ള ജോളിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ്‌ ബുധനാഴ്ച കോടതിയെ സമീപിക്കും. മറ്റു പ്രതികളായ മാത്യുവും പ്രജികുമാറും ഇപ്പോൾ കോഴിക്കോട്‌ ജില്ലാ ജയിലാണ്.

Advertisement news truth
Advertisement
Close