fbpx
EducationKerala

ഇന്ന് വിദ്യാരംഭം: അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍

തിരുവനന്തപുരം: അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ. അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കാന്‍ തയ്യാറായി കുരുന്നുകളും. വീടുകളിലും, അമ്പലങ്ങളിലും മറ്റു പൊതുവിടങ്ങളിലും എല്ലാം വിദ്യാരംഭാത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അക്ഷരാഭ്യാസം തുടങ്ങുക എന്നത് പോലെ തന്നെ, ഇന്നത്തെ ദിവസം ഏതു വിദ്യയ്ക്കും തുടക്കം കുറിക്കാവുന്നതാണ് എന്നത് കൊണ്ട് സംഗീതം-നൃത്തം-കല എന്ന് തുടങ്ങി എല്ലാ മേഖകളിലും ഇന്ന് വിദ്യാരംഭം നടക്കും.

Advertisement

കേരളത്തിലെ വിഖ്യാത സരസ്വതീ ക്ഷേത്രങ്ങളായ കോട്ടയത്തെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം, കൊല്ലത്തെ എഴുകോൺ മൂകാംബിക ക്ഷേത്രം, വടക്കൻ പറവൂരിലെ മൂകാംബിക സരസ്വതി ക്ഷേത്രം, തിരുവനന്തപുരത്തെ ആറ്റുകാൽ ഭഗവതി ക്ഷേത്രം, ചോറ്റാനിക്കര ദേവീ ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം അടക്കമുളള നിരവധി ക്ഷേത്രങ്ങളിലും തുഞ്ചൻ പറമ്പിലും വിദ്യാരംഭം നടക്കും.

മൂന്നോ അഞ്ചോ വയസിലാണ് കുട്ടികളെ വിദ്യാരംഭം ചടങ്ങിനിരുത്തേണ്ടത്. രണ്ട്, നാല് തുടങ്ങി ഇരട്ട സംഖ്യ വരുന്ന വയസിൽ വിദ്യാരംഭം നടത്തുന്നത് ശുഭകരമല്ല. വിജയദശമി ദിവസത്തിൽ വിദ്യാരംഭത്തിന് പ്രത്യേക മുഹൂര്‍ത്തം കുറിക്കേണ്ടതില്ല. അത്രയും നല്ലൊരു ശുഭദിനമാണ് വിജയദശമി ദിനം.

വിദ്യയെന്നാൽ അറിവാണ്. വിദ്യാരംഭമെന്നാൽ അറിവിന്റെ ലോകത്തേക്കുളള ചുവടുവയ്പാണ്. കേരളത്തിൽ വിജയദശമി ദിനമാണ് വിദ്യാരംഭമായി ആചരിക്കുന്നത്. അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ പിച്ചവയ്ക്കുന്ന ദിനം. കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കുന്ന ചടങ്ങാണ് വിദ്യാരംഭം. വിദ്യാരംഭം ഗണപതി പൂജയോടെയാണ് ആരംഭിക്കുന്നത്. തുടർന്ന് വിദ്യാദേവതയായ സരസ്വതീ ദേവിക്കു പ്രാർത്ഥന നടത്തുന്നു.

അച്ഛനോ ഗുരുവോ ഗുരുസ്ഥാനീയരായവരോ കുട്ടിയെ മടിയിൽ ഇരുത്തി ശുദ്ധമായ മണലിലോ അരിയിലോ ‘ഹരിഃ ശ്രീഗണപതയേ നമഃ’ എഴുതി കൊണ്ടാണ് വിദ്യാരംഭം കുറിക്കുന്നത്. അതിനുശേഷം സ്വർണമോതിരം കൊണ്ടു നാവിൽ ‘ഹരിശ്രീ’ എന്നെഴുതുന്നു. ഹരി എന്നത് ദൈവത്തേയും ശ്രീ എന്നത് അഭിവൃദ്ധിയേയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു.

പ്രധാന വിദ്യാരംഭ സ്ഥലങ്ങൾ/ക്ഷേത്രങ്ങൾ തിരുത്തുക

തുഞ്ചൻ പറമ്പ്, ആറ്റുകാൽ ഭഗവതി ക്ഷേത്രം, തിരുവനന്തപുരം പനച്ചിക്കാട് സരസ്വതി ക്ഷേത്രം, കോട്ടയം മൂകാംബിക സരസ്വതി ക്ഷേത്രം, വടക്കൻ പറവൂർ എഴുകോൺ മൂകാംബിക ക്ഷേത്രം, കൊല്ലം
തിരുവുള്ളക്കാവ് ശ്രീ ധർമശാസ്ത ക്ഷേത്രം, തൃശ്ശൂർ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം ചോറ്റാനിക്കര ദേവി ക്ഷേത്രം ത്രിക്കാവ് ശ്രീദുർഗ്ഗാ ക്ഷേത്രം, പൊന്നാനി
ആവണംകോട് സരസ്വതി ക്ഷേത്രം (ആലുവയ്ക്ക് സമീപം) കൊല്ലൂർ മൂകംബികാ ക്ഷേത്രം, കർണാടക തിരുത്തുക

കർണാടകയിലെ കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിലെ വിദ്യാരംഭം അതിപ്രശസ്തമാണ്. നവരാത്രി ആഘോഷത്തിന്റെ അവസാനദിനം ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിലണ് ചടങ്ങ്. ഇവിടെ വിദ്യാരംഭം നടത്തുന്ന കുട്ടികൾ ഭാവിയിൽ ഉന്നത ജീവിത വിജയം നേടുമെന്നാണ് വിശ്വാസം. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വർഷത്തിലെ ഏതു ദിവസവും വിദ്യാരംഭം നടത്താമെന്ന പ്രത്യേകതയുമുണ്ട്.

Advertisement news truth
Advertisement
Close