fbpx
National

രാജ്യത്ത് തൊഴിൽ പ്രതിസന്ധി രൂക്ഷം; സാമ്പത്തിക മേഖലയിൽ തകർച്ച എന്ന് ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് റിപ്പോർട്ട്

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ ശരിവച്ച് റിസര്‍വ് ബാങ്കും. രാജ്യത്തെ സാമ്പത്തിക സ്ഥിതിയില്‍ ഉപഭോക്താക്കളുടെ ആത്മവിശ്വാസം സംബന്ധിച്ച് റിസര്‍വ് ബാങ്ക് നടത്തിയ പ്രതിമാസ സര്‍വേകളിലാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു സൂചിപ്പിക്കുന്നത്.
ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് നിര്‍ണായക ഇടപെടലുകള്‍ നടത്തിയിരുന്നവര്‍വരെ കാര്യമായ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് അടിവരയിടുന്നതാണ് സര്‍വേ റിപ്പോര്‍ട്ട്.

Advertisement

രാജ്യത്തെ 13 നഗരങ്ങളിലും 5,200ലേറെ വീടുകളിലുമായി റിസര്‍വ് ബാങ്കിന്റെ കീഴില്‍ നടത്തിയ ‘കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് സര്‍വേ’യിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. രാജ്യത്ത് വരുമാനം, ജോലി, അടിസ്ഥാന ആവശ്യങ്ങള്‍ കഴിച്ചുള്ള വരുമാനം എന്നിവയില്‍ അപകടകരമായ കുറവുണ്ടായതായാണ് സര്‍വേ ചൂണ്ടിക്കാണിക്കുന്നത്. 2014ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് ഇത്തരത്തില്‍ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായതെന്നും ഇപ്പോഴുള്ള പ്രതിസന്ധി 2014നു മുന്‍പ് കാണാത്തവിധത്തിലുള്ളതാണെന്നും സര്‍വേ അടിവരയിടുന്നുണ്ട്. കഴിഞ്ഞ ജൂലൈ മാസത്തില്‍ 95.7 ആയിരുന്ന കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് റേറ്റ് സെപ്റ്റംബറില്‍ 89.4 ആയി ചുരുങ്ങിയെന്നു സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

2014 മെയ് മാസത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ ഇതു 108 ആയിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇതു 90നു താഴേക്കു പോയിട്ടുമില്ലായിരുന്നു.
സര്‍വേ പ്രകാരം വരുന്ന കാലയളവില്‍ സാമ്പത്തിക രംഗത്ത് വലിയ പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് ആളുകള്‍ വിലയിരുത്തുന്നത്. ഇത്തരത്തില്‍ വിലവര്‍ധനവ് ഉണ്ടാകുന്നതു കാരണം ചെലവുകഴിച്ച് ആളുകള്‍ ബാക്കിവയ്ക്കുന്ന വരുമാനത്തിലും വലിയ ഇടിവുണ്ടാകുമെന്നും സര്‍വേ വ്യക്തമാക്കുന്നു.
അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമാണ് പണം ചെലവഴിക്കുന്നതെന്നാണ് സര്‍വേയില്‍ ആളുകള്‍ പ്രതികരിച്ചിരിക്കുന്നത്.

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പാദവാര്‍ഷിക കാലയളവിലെ ഉല്‍പ്പാദനവും അടുത്ത പാദവാര്‍ഷികത്തിലെ ഉല്‍പ്പാദനവും സംബന്ധിച്ച് രാജ്യത്തെ 450 പ്രമുഖ ഉല്‍പ്പാദകരില്‍നിന്നു ശേഖരിച്ച സര്‍വേയിലും ആശാവഹമായ റിപ്പോര്‍ട്ടല്ല പുറത്തുവരുന്നത്.

ബിസിനസ് അസസ്‌മെന്റ് ഇന്‍ഡക്‌സ് എന്നു വിളിക്കുന്ന ഈ സര്‍വേയിലും കാര്യമായ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പ് ഇതിന്റെ റേറ്റ് നൂറിനു താഴേക്കു വന്നിട്ടില്ലായിരുന്നു. ഇപ്പോള്‍ 92.5 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ 800 ഉല്‍പ്പാദകരില്‍നിന്നു ശേഖരിച്ച ചരക്കുകളുടെ ഡിമാന്‍ഡ് സംബന്ധിച്ച് മൂന്നാമത്തെ സര്‍വേയിലും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Advertisement news truth
Advertisement
Close