fbpx
Kerala

വട്ടിയൂര്‍ക്കാവില്‍ പാലാ ആവര്‍ത്തിക്കും: മന്ത്രി ഇ പി ജയരാജന്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പാലാ ആവര്‍ത്തിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കവടിയാറില്‍ എല്‍ഡിഎഫ് വിളിച്ച് ചേര്‍ത്ത കുടുംബയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി ഇപി ജയരാജന്‍.

Advertisement

നിലവാരം കുറഞ്ഞ പ്രസ്താവനയിലൂടെ കോണ്‍ഗ്രസ് അധപതിച്ചുവെന്നും വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ മാറി ചിന്തിക്കുമെന്നും ഇപി പറഞ്ഞു. സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെ കുറിച്ച് മന്ത്രി സംവദിച്ചു. പാലായിലെ പോലെതന്നെ വട്ടിയൂര്‍ക്കാവിലെ ജനങ്ങളും മാറി ചിന്തിക്കുമെന്നും വി കെ പ്രശാന്ത് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഇ പി പറഞ്ഞു.

നിലവാരം കുറഞ്ഞ പ്രസ്ഥാവനയിലൂടെ കോണ്‍ഗ്രസും മുല്ലപ്പള്ളിയും അധംപതിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. വട്ടിയൂര്‍ക്കാവില്‍ വിജയിക്കുന്നത് എല്‍ ഡി എഫ് ആയിരിക്കും. ആരുമായാണ് പ്രധാന മത്സരമെന്നത് തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ അറിയാമെന്നും അദ്ദേഹം പഞ്ഞു.

Advertisement news truth
Tags
Advertisement
Close