fbpx
Kerala

സ്പീക്കർ ഇടപെട്ടു; പ്രണവിന്റെ ചികിത്സയ്ക്കായ് സർക്കാർ 15 ലക്ഷം രൂപ അനുവദിച്ചു

പൊന്നാനി: മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹായംതേടിയ പൊന്നാനിയിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി പ്രണവിന് കൈത്താങ്ങായി സർക്കാർ. പ്രണവിന് 15 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ വി കെയർ പദ്ധതിയിലുൾപ്പെടുത്ത­ിയാണ് ഫണ്ടനുവദിച്ചത്. ചികിത്സാ സഹായം ആവശ്യപ്പെട്ട് പ്രണവിന്റെ അച്ഛൻ കടവനാട് മാപ്പാല പ്രകാശൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന് അപേക്ഷ നൽകിയിരുന്നു.

Advertisement

സ്പീക്കറുടെ നിർദേശത്തെ തുടർന്ന് മന്ത്രി കെ കെ ശൈലജക്ക് നൽകിയ അപേക്ഷയിലാണ്‌ വി കെയർ പദ്ധതിയിലുൾപ്പെടുത്ത­ി ചികിത്സക്കായി 15 ലക്ഷം അനുവദിക്കാൻ സാമൂഹ്യനീതി വകുപ്പ് തീരുമാനിച്ചത്. നാൽപ്പത് ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയക്കായി ഫണ്ട് ശേഖരണത്തിനായി സമൂഹം ഒന്നിച്ചാണ് മുന്നിട്ടിറങ്ങിയത്. സഹായ സമിതിയും പ്രവർത്തിക്കുന്നുണ്ട­്.

സർക്കാർ കൈത്താങ്ങായതോടെ വലിയ ആശ്വാസത്തിലാണ് പ്രണവിന്റെ കുടുംബവും നാട്ടുകാരും. 21ന് ഡോക്ടറെ കാണാൻ വെല്ലൂരിലേക്ക് പോവും. അതിനുശേഷമാണ്‌ ശസ്ത്രക്രിയക്കുള്ള തീയതി ലഭിക്കുക. പൊന്നാനി എവി ഹയർ സെക്കൻഡറിയിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ പ്രണവിന് ഒരു വർഷംമുമ്പാണ് അസുഖം കീഴടക്കിയത്. തൃശൂർ മെഡിക്കൽ കോളേജിലെ വിദഗ്ധ പരിശോധനയിലാണ് മജ്ജക്കുറവാണ് പ്രശ്നമെന്ന് കണ്ടത്തിയത്.

തുടർന്ന് വെല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രണവിന് എത്രയും വേഗം മജ്ജ മാറ്റിവയ്ക്കണമെന്നാണ­് ഡോക്ടർമാർ നിർദേശം നൽകിയത്. പപ്പടം ഉണ്ടാക്കി വിൽക്കലാണ് പ്രകാശന്റെ ജോലി. പ്രണവിന്റെ അമ്മ അനിത നാല്‌ വർഷംമുമ്പാണ് ക്യാൻസറിനെ തുടർന്ന് മരിച്ചത്. മജ്ജ നൽകാൻ പ്രണവിന്റെ സഹോദരി പ്ലസ് ടു വിദ്യാർഥിനിയായ അപർണയും അച്ഛൻ പ്രകാശനും തയ്യാറാണ്.

റിപ്പോർട്ട്: ഫഖ്റുദ്ധീൻ പന്താവൂർ

Advertisement news truth
Tags
Advertisement
Close