fbpx
Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് കോട്ടകള്‍ തകരുന്നു; ലീഗില്‍ നിന്ന് പ്രവര്‍ത്തകര്‍ രാജിവെച്ച് എല്‍ഡിഎഫിൽ ചേർന്നു

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് മുസ്ലീം ലീഗ‌് അടക്കമുള്ള പാർട്ടികളിൽ നിന്നും നിരവധി പ്രവർത്തകർ ഇടതുപക്ഷത്ത് ചേർന്നു. ശനിയാഴ‌്ച മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പൊതുപരിപാടികളിൽ വച്ച‌ാണ് വാമഞ്ചൂരിലെയും ബന്തിയോട്‌ അടുക്കയിലെയും ലീഗ‌് പ്രവർത്തകർ ചെങ്കൊടിയേന്തി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായത്.

Advertisement

വാമഞ്ചൂരിൽ നിന്ന ആരിഫ‌്‌, സക്കീർ‌, അൻസാർ, സിദാൻ, ബദീഷ‌്, അഷറഫ‌്‌, ജാഫർ, റോഷൻ, സിയാദ‌്, യാസിർ എന്നിവരും, ബന്തിയോട‌് നിന്ന‌് സജീവ‌ മുസ്ലീം ലീഗ‌് പ്രവർത്തകരായ ഇർഷാദ‌്, ഷെമീർ എന്നിവരുമാണ‌് ഹൃദയപക്ഷമായത‌്. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ ഇവർക്ക‌് പാർട്ടി കൊടി കൈമാറി സ്വാഗതം ചെയ‌്തു.

കഴിഞ്ഞ ദിവസം സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ‌് പര്യടനത്തിനിടയിലും കൊടിയമ്മ ജങ‌്ഷനിലെ സുഹൈലിനും നൗഷാദും ലീഗ‌് പ്രവർത്തനം അവസാനിപ്പിച്ച‌് എൽഡി‌എഫിനൊപ്പം ചേർന്നിരുന്നു. ലീഗ് നേത്യത്വം വിട്ട് പ്രവർത്തകർ എൽഡിഎഫിൽ ചേർന്നത് തിരഞ്ഞെടുപ്പിൽ ഗുണകരം ആകും എന്ന് ആണ് സിപിഎം വിലയിരുത്തൽ.

Advertisement news truth
Tags
Advertisement
Close