fbpx
National

യുവാക്കള്‍ തൊഴിലിനെപ്പറ്റി ചോദിക്കുമ്പോള്‍ സര്‍ക്കാര്‍ ചന്ദ്രനിലേക്ക് നോക്കാന്‍ പറയുന്നു ; രൂക്ഷ വിമർശവുമായി രാഹുല്‍

ലാത്തൂർ: മോദിയും അമിത് ഷായും മാധ്യമങ്ങളും ചേർന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഷി ജിൻപിങുമായുള്ള കൂടിക്കാഴ്ചയിൽ 2017 ലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചിരുന്നോ എന്നും രാഹുൽ ആരാഞ്ഞു.

Advertisement

യുവാക്കൾ തൊഴിലിനെക്കുറിച്ച് ചോദിക്കുമ്പോൾ സർക്കാർ അവരോട് ചന്ദ്രനിലേക്ക് നോക്കാനാണ് പറയുന്നതെന്നും രാഹുൽ പറഞ്ഞു. ഇന്ത്യയുടെ ചന്ദ്രയാൻ പദ്ധതികളെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പരിഹാസം.

തൊഴിലെവിടെയെന്ന് യുവാക്കൾ ചോദിക്കുമ്പോൾ അനുച്ഛേദം 370 നെ കുറിച്ചും ചന്ദ്രനെ കുറിച്ചുമാണ് സർക്കാർ പറയുന്നത്. രാജ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ എല്ലാവരും മൗനം പാലിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ ലാത്തൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

രാജ്യത്തെ 15 ധനികരുടെ 5.5 ലക്ഷം കോടി കടം മോദി സർക്കാർ എഴുതിത്തള്ളി. മോദിയും, അമിത് ഷായും മാധ്യമങ്ങളും ചേർന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കുകയാണ്. കർഷകരുടെ ദുരിതത്തെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും മാധ്യമങ്ങൾ നിശബ്ദരാണ്. പാവപ്പെട്ടവന്റെ കയ്യിലുള്ള പണം സമ്പന്നരിലെത്തിക്കുക എന്നതായിരുന്നു നോട്ട്നിരോധനത്തിന്റെയും ജി.എസ്.ടിയുടെയും ലക്ഷ്യം.

Advertisement news truth
Tags
Advertisement
Close