fbpx
EducationKerala

കനത്ത മഴയും കാറ്റും; ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: മഹ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയും കാറ്റും തുടരുന്നതിനാല്‍ കണ്ണൂര്‍ ജില്ലയിലും തൃശ്ശൂര്‍ ജില്ലയിലെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍,ചാവക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. വിവിധ ജില്ലകളിലെ കളക്ടർമാരുടെ അറിയിപ്പ് ചുവടെ.

Collector Kannur

വിദ്യാലയങ്ങൾക്ക് അവധി : മഴ ശക്തമായ സാഹചര്യത്തിൽ നാളെ (നവംബർ ഒന്ന് ) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
സി ബി എസ് ഇ, ഐ സി എസ് സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
സർവകലാശാല പരീക്ഷ കൾക്ക് അവധി ബാധകമല്ല.

Collector, Ernakulam

തീരദേശത്ത് കടൽക്ഷോഭവും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ കൊച്ചി, കണയന്നൂർ താലൂക്കുകളിൽ പ്രൊഫഷണൽ കോളെജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (നവംബർ 01) അവധിയായിരിക്കും മഹ ചുഴലിക്കാറ്റ് അറബിക്കടലിലൂടെ കടന്നു പോകുന്ന സാഹചര്യം മൂലം കടൽക്ഷോഭവും കാറ്റും തീരമേഖലയിൽ തുടരുകയാണ്. ദുരിതബാധിതർക്ക് സഹായമെത്തിക്കാനുള്ള പരിശ്രമത്തിലാണ് ജില്ലാ ഭരണകൂടം. എല്ലാവരുടെയും പിന്തുണയോടെ ഈ സാഹചര്യവും നമുക്ക് അതിജീവിക്കാം.
അവധി ആഘോഷമാക്കരുതെന്നും സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി പ്രവർത്തിക്കണമെന്നും വിദ്യാർത്ഥി സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു.

District Collector Malappuram

മലപുറം ജില്ലയിലെ തീരദേശ_താലൂക്കുകളിലെ (പൊന്നാനി, തിരൂർ,തിരൂരങ്ങാടി) വിദ്യാഭ്യാസ_സ്ഥാപനങ്ങൾക്ക്_നാളെ_അവധി
അറബിക്കടലിൽ രൂപപ്പെട്ട മഹാ ( MAHA) ചുഴലിക്കാറ്റ് കാരണം ജില്ലയിലെ തീരപ്രദേശത്ത് കനത്ത മഴയും കടൽ ക്ഷോഭവും തുടരുന്ന സാഹചര്യത്തിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ സാധ്യതയുള്ളതിനാലും മലപ്പുറം ജില്ലയിലെ തീരദേശ താലൂക്കുകളായ #പൊന്നാനി, #തിരൂർ, #തിരൂരങ്ങാടി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള (അംഗന്‍വാടികള്‍ , മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (01/11/2019 വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

Close