fbpx
Kerala

കേരളത്തിന് അഭിമാന നിമിഷം ധനുവച്ചപുരം ഗവ ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

തിരുവനന്തപുരം: നൈപുണ്യ വികസന രംഗത്ത് ഇടതുപക്ഷ സർക്കാർ ഭരണം ഏറ്റെടുത്ത ശേഷം വിപ്ലവകരമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
പാറശ്ശാല നിയോജക മണ്ഡലത്തിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ധനുവച്ചപുരം ഗവൺമെൻറ് ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണ്.

Advertisement

അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, പാഠ്യ,പാഠ്യേതര വിഷയങ്ങളില്‍ അന്താരാഷ്ട്ര തലത്തിലുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അവ സിലബസില് ഉള്‍പ്പെടുത്തല്‍ തുടങ്ങിയവയ്ക്കാണ് ഇതിലൂടെ ഊന്നല്‍ നല്‍കുന്നത്. പ്രാദേശികവും ദേശീയവുമായ തൊഴില്‍ വിപണിയുടെ ആവശ്യം കണ്ടറിഞ്ഞ് തൊഴില്‍ മേളകളും പഠനത്തിന്‍റെ ഭാഗമാക്കുന്നുണ്ട്.

ഇന്ന് എല്ലാ ഐടിഐകളിലും പ്ലേസ്മെന്‍റ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഐടിഐകളില്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ട്രെയിനികള്‍ക്ക് പ്ലേസ്മെന്‍റ് ഉറപ്പാക്കുന്നതിന് പ്ലേസ്മെന്‍റ് സെല്ലുകള്‍ ശക്തിപ്പെടുത്തും. ഈ സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം ഇക്കാര്യത്തില്‍ ശക്തമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ ഐടിഐകളിലെ പ്ലേസ്മെന്‍റ് സെല്ലുകളിലെ അധ്യാപകര്‍ക്കായി പ്രത്യേക പരിശീലനവും ക്യാമ്പും സംഘടിപ്പിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. എല്ലാ ഐടിഐകളിലും എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് ക്ലബുകള്‍ (ഇഡി ക്ലബ്) പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡിന്‍റെ (കിഫ്ബി) സഹായത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. ധനുവച്ചപുരം ഐടിഐ വികസനത്തിനായി 65 കോടി രൂപയുടെ മാസ്റ്റർപ്ലാനാണ് തയാറാക്കിയിട്ടുള്ളത്.ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 11.8 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. പ്രസ്തുത നിർമ്മാണ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം നവംബർ 14 വ്യാഴാഴ്ച തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പ് മന്ത്രി ശ്രീ ടി പി രാമകൃഷ്ണൻ നിർവഹിക്കുന്നു. സികെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും.

Advertisement news truth
Advertisement
Close