fbpx
Kerala

വി.പി സാനു വിവാഹിതനാകുന്നു; ഡിസംബര്‍ 30നാണ് വിവാഹം ഡിസംബര്‍ 30ന്; താലി ചാര്‍ത്തുന്നത് ഗാഥയെ

മലപ്പുറം: എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വിപി സാനു വിവാഹിതനാകുന്നു. ഡിസംബര്‍ 30നാണ് വിവാഹം. സാനു തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷക വിദ്യാര്‍ഥി ഗാഥ എം ദാസാണ് വധു.

Advertisement

മലപ്പുറം വളാഞ്ചേരിയിലെ സാഗര്‍ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 30 ന് വൈകിട്ട് നാലിനും എട്ടിനും ഇടയില്‍ വിവാഹ സത്കാരം നടക്കും. എസ് എഫ് ഐ ദേശീയ സെക്രട്ടറി മയൂഖ് ബിശ്വാസടക്കമുള്ളവര്‍ വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇടതു സ്ഥാനാര്‍ത്ഥിയായിരുന്നു വി പി സാനു.

Advertisement news truth
Advertisement
Close