fbpx
Kerala

ജയിലിലാണെന്ന് ചിലര്‍ പ്രചരിപ്പിച്ച എംഎല്‍എ; പുറത്തുതന്നെയുണ്ട് സ്വരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മണികണ്ഠന്‍

അയോധ്യാവിധിയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ്. എം സ്വരാജ് എംഎല്‍എക്കെതിരേ പോലീസിൽ പരാതി ലഭിച്ചതിന് പിന്നാലെ. എം സ്വരാജിനെ പോലീസ് അറസ്റ്റ് ചെയ്തു എന്നും ജയിലിൽ ആണെന്നും ഉള്ള വ്യാജപ്രചാരണം സോഷ്യൽ മീഡിയയിൽ നടന്നിരുന്നു ഇതിനെതിരെ വിമർശനവുമായി നടൻ മണികണ്ഠൻ ആചാരി രംഗത്ത്.

Advertisement

“10/11/2019 ഞായർ രാവിലെ 11AM മണിക്ക്‌ ത്രിപ്പൂണിത്തുറയിൽ വെച്ചാണിദ്ധേഹത്തെ കണ്ടത്‌. രാവിലെ ചില ഓൺലൈൻ മഞ്ഞപത്രക്കാർ ജയിലിലാണന്ന് വാർത്ത കൊടുത്ത എംഎൽഎ..
നാം കാണുന്നതും കേൾക്കുന്നതുമായ എല്ലാ വാർത്തക്കളും ശരിയല്ലാ എന്ന് എനിക്ക്‌ നേരിട്ട്‌ ബോധ്യമായി” എന്ന കുറിപ്പോടെ ആണ് സ്വരിജിന് ഒപ്പം നിൽക്കുന്ന ഫോട്ടോ അടക്കം പങ്ക് വച്ച് അദ്ദേഹം രംഗത്ത് എത്തിയത്.

സുപ്രീം കോടതിയുടെ അയോധ്യാവിധിക്ക് പിന്നാലെ സ്വരാജ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ചൂണ്ടിക്കാട്ടി യുവമോര്‍ച്ച ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവാണ് പരാതി നല്‍കിയത്. ‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങള്‍ ഇപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ’ എന്നായിരുന്നു സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Advertisement news truth
Advertisement
Close