fbpx
NationalTechnology

നെറ്റ്ഫ്‌ളിക്‌‌സ് 6 മാസത്തേക്ക് സൗജന്യമായി ലഭിക്കാന്‍ വിളിക്കൂ; സിഎഎ പിന്തുണ വര്‍ധിപ്പിക്കാന്‍ ടോള്‍ ഫ്രീ തട്ടിപ്പുമായി ബിജെപി പ്രവർത്തകർ; പച്ചക്കള്ളമെന്ന് നെറ്റ്ഫ്ലിക്സ്

കൊച്ചി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ഉയരുമ്പോള്‍ ടോള്‍ ഫ്രീ നമ്പറിന്റെ പേരില്‍ തട്ടിപ്പുമായി ബിജെപി പ്രവർത്തകർ ട്വിറ്ററിൽ. പൗരത്വ നിയമത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനെന്ന പേരില്‍ ടോള്‍ ഫ്രീ നമ്പറുമായി ബിജെപി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. 8866288662 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ അടിച്ചാല്‍ മതിയെന്നും പറഞ്ഞായിരുന്നു പ്രചരണം.

എന്നാല്‍ ഇതേ നമ്പര്‍ മറ്റുപല രീതിയിലും ദുരുപയോഗം ചെയ്‌ത് പ്രചരിപ്പിക്കുകയാണ് ബിജെപി ഇപ്പോള്‍. ജോലി ലഭിക്കുന്നതിന് വിളിക്കൂ, നെറ്റ് ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ ആറ് മാസത്തേക്ക് സൗജന്യമായി ലഭിക്കാന്‍ ബന്ധപ്പെടൂ എന്നൊക്കെയുള്ള മെസേജുകള്‍ക്കൊപ്പവും 8866288662 എന്ന നമ്പര്‍ തന്നെ നല്‍കിയാണ് പുതിയ പ്രചരണം. സ്തീകളുടെ ചിത്രങ്ങളും നല്‍കി ബോറടി മാറ്റാന്‍ വിളിക്കൂ എന്നുള്ള മെസേജുകള്‍ക്കൊപ്പവും ഇതേ നമ്പര്‍ നല്‍കിയിട്ടുണ്ട്.

എന്നാൽ ഇങ്ങനെയുള്ള പ്രചരണങ്ങളില്‍ ഉപഭോക്താക്കള്‍ ഉള്‍പ്പെട്ടതോടെ പ്രതികരണവുമായി നെറ്റ്ഫ്ലിക്സ് തന്നെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്. ആറ് മാസത്തേക്ക് നെറ്റ്ഫ്ലിക്സ് ഫ്രീ ആയി ലഭിക്കാന്‍ ഈ നമ്പറില്‍ വിളിക്കൂ എന്ന ഒരാളുടെ ട്വീറ്റ് പങ്കുവെച്ച ശേഷം ഇത് വ്യാജമെന്നാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യ വ്യക്തമാക്കി.

പൗരത്വ നിയമത്തിന് അനുകൂലമായ പ്രചരണത്തിനായാണ് ടോള്‍ ഫ്രീ നമ്പറുമായി ബിജെപി രംഗത്തെത്തിയത്. ബിജെപി ജനറല്‍ സെക്രട്ടറി അനില്‍ ജെയിനാണ് വാര്‍ത്താസമ്മേളനത്തില്‍ നമ്പര്‍ പുറത്തുവിട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കള്‍ ഈ നമ്പറിന് വലിയ പ്രചരണം നടത്തുകയും ചെയ്തു. എന്നിട്ടും പ്രതിഷേധങ്ങള്‍ തണുത്തില്ല. ഇതോടെയാണ് നമ്പര്‍ ദുരുപയോഗം ചെയ്തുള്ള തട്ടിപ്പ് ബിജെപി നടത്തുന്നത്.

Tags
Close