fbpx
KeralaPravasi

ഗള്‍ഫ് മേഖലയിലെ സാഹചര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നു; കേന്ദ്രമന്ത്രി വി.മുരളീധരനൻ

ന്യൂഡൽഹി: ഗൾഫ് മേഖലയിലെ സാഹചര്യങ്ങൾ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ജോർദാൻ, ഒമാൻ, ഖത്തർ, ഫ്രാൻസ്, യുഎഇ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും കേന്ദ്രമന്ത്രി എസ്. ജയശങ്കർ സംഭാഷണം നടത്തിയെന്നും വി. മുരളീധരൻ അറിയിച്ചു.

നിലവിലെ സാഹചര്യത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയുമായും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായും കാര്യങ്ങൾ സംസാരിച്ചതായും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.

ഇറാൻ-യുഎസ് സംഘർഷം രൂക്ഷമായതോടെ ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചത്.

Close