fbpx
HealthKerala

എച്ച്1എന്‍1 സ്ഥിരീകരിച്ചതില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: വിദ്യര്‍ത്ഥികളില്‍ എച്ച്1എന്‍1 സ്ഥിരീകരിച്ചതില്‍ ആശങ്ക പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടാല്‍ രോഗികളെ ഐസലോഷന്‍ വാര്‍ഡിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സംഘം ജനുവരി 9 വ്യഴാഴ്ച്ച സ്ഥലം സന്ദര്‍ശിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.കാരശ്ശേരി ആനയാംകുന്ന് വിഎംഎച്ച്എം എച്ച്എസ്എസിലെ ഏഴ് വിദ്യര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

നാല് ദിവസത്തിനിടെ സ്കൂളിലെ പത്തോളം
വിദ്യര്‍ത്ഥികള്‍ക്കും 13 അദ്ധ്യാപകര്‍ക്കുമാണ് പനി പടര്‍ന്ന് പിടിച്ചത്. എല്ലാ പനിബാധിതര്‍ക്കും ഒരേ ലക്ഷണങ്ങളായിരുന്നു. ചുമ, തൊണ്ടവേദന, കടുത്ത പനി എന്നിവയാണ് ലക്ഷണങ്ങള്‍. പനിബാധിച്ചവര്‍ക്ക് അസുഖം തീര്‍ത്തുമാറുന്നില്ലെന്നു മാത്രമല്ല, വേഗത്തില്‍ കൂടുതല്‍പേരിലേക്ക് പടരുകയുമാണുണ്ടായത്.

ഇതേ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്കൂളിലെത്തി പരിശോധന നടത്തുകയും സാമ്പിളുകള്‍ വിദഗ്ദ പരിശോധനയ്ക്കായി അയക്കുകയുമായിരുന്നു. മണിപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ പരിശോധനയില്‍ ഏഴ് സാമ്പിളുകളില്‍ എച്ച്1എന്‍1 സ്ഥിരീകരിച്ചു.

Tags
Close