fbpx
CrimeKerala

പി ജയരാജനെതിരെ വധഭീഷണി; സംഘപരിവാർ പ്രവർത്തകൻ കോടതിയിൽ മാപ്പ്‌ പറഞ്ഞു കേസ് അവസാനിച്ചു

മഞ്ചേരി: പി ജയരാജന് ഫേസ് ബുക്കിലൂടെ വധഭീഷണി മുഴക്കിയ കേസില്‍ സംഘപരിവാർ പ്രവര്‍ത്തകന്‍ മജിസ്‌ട്രേറ്റിന്‌ മുന്നിൽവച്ച്‌ മാപ്പുപറഞ്ഞു. 2016 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. എടവണ്ണ സ്വദേശി പറങ്ങോടന്‍ എന്ന അപ്പു (55)ആണ് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍വെച്ച് പി ജയരാജനോട് മാപ്പ് അപേക്ഷിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് കേസ് മജിസ്‌ട്രേറ്റ് കേസ് പരിണിച്ചത്. കോടതി നടപടികള്‍ ആരംഭിച്ചയുടനെ അപ്പു നീരുപാധികം മാപ്പുപറയുന്നുവെന്ന് അറിയിച്ചു. തെറ്റ് മനസിലാക്കി ആത്മാര്‍ഥമായി മാപ്പ് ചോദിച്ച സാഹചര്യത്തില്‍ കോടതി നടപടികള്‍ അവസാനിപ്പിക്കാന്‍ സമ്മതമാണെന്ന് പി ജയരജാന്‍ കോടതിയെ അറിയിച്ചു.

കേസില്‍ സാക്ഷി പറയാനായി രാവിലെയാണ് പി ജയരാജന്‍ എത്തിയത്. ഈ സമയം അപ്പു ജയരാജനെ നേരില്‍ കണ്ട് ക്ഷമാപണം നടത്തി. മാപ്പു തരണമെന്ന് അപേക്ഷിച്ചു.

തിരുവനന്തപുരത്ത് ആര്‍എസ്എസ് അക്രമങ്ങള്‍ക്കെതിരെ സിപിഐ എം സംഘടിപ്പിച്ച പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. പ്രദര്‍ശനം നോക്കികാണുന്ന പടം പി ജയരാജന്‍ തന്റെ ഫേയ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിന്നു. ഇതിനു താഴെയാണ് പ്രതി വധഭീഷണി മുഴക്കി കമന്റിട്ടത്. നിന്റെ പടവും ഒരുനാള്‍ അഴീക്കോടന്‍ ഓഫീസില്‍ തൂങ്ങും എന്നായിരിന്നു ഇയാളുടെ കമറ്റ്.

അപ്പു ഭീഷണി പെടുത്തിയതിന് ഏതാനും ദിവസങ്ങള്‍ മുമ്പ് തപാലിൽ ജയരാജന് വധഭീഷണി ഉണ്ടായിരുന്നു. ഭീഷണി പെടുത്തിയ അപ്പു സംഘപരിവാർ പ്രവർത്തകൻ ആണ് എന്ന് ജയരാജൻ ഡിജിപിക്ക് മുമ്പാകെ നൽകിയ പരാതിയിൽ പറയുന്നു.

Tags
Close