fbpx
Kerala

ഗവർണർക്ക് ഭരണഘടന മനസിലാക്കിയിട്ടില്ല, നിയമസഭയുടേയും സംസ്ഥാനത്തിന്റേയും അധികാരങ്ങള്‍ അറിയില്ല; ആരിഫ് മുഹമ്മദ് ഖാനെതിരെ; യെച്ചൂരി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവർണർക്ക് ഭരണഘടന മനസിലാക്കിയിട്ടില്ലെന്നും.

ഗവർണറുടെ നിലപാട് ദൗർഭാഗ്യമെന്ന് പറഞ്ഞ യെച്ചൂരി, സംസ്ഥാനത്തിന്റേയും നിയമസഭയുടെയും അധികാരങ്ങൾ എന്തെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്താവനകളായിരിക്കണം ഗവർണർ നടത്തേണ്ടത്. നിർഭാഗ്യവശാൽ അതിന് വിരുദ്ധമായ പരാമർശങ്ങൾ ആണ് ഗവർണർ നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു.

Tags

Related Articles

Close