fbpx
KeralaTechnology

കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതിയായ “കെ ഫോൺ” ഡിസംബറിൽ തന്നെ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി; ജിയോ അടക്കം കേരളത്തിൽ നേരിടാൻ പോകുന്നത് കനത്ത വെല്ലുവിളി

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് സർവീസ് ആയ കെ.ഫോൺ പദ്ധതി ഈ ഡിസംബറിൽ തന്നെ പൂർത്തിയാകുമെന്ന് പിണറായി വിജയൻ.
രാജ്യത്തെ തന്നെ ഏറ്റവും ശക്തമായ ഇന്റർനെറ്റ് ശൃംഖലയായി ഇത് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ പൂർത്തീകരണം കേരളത്തെ സംബന്ധിച്ച് ഏറ്റവും വലിയ നേട്ടമായിരിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.

ഇന്റർനെറ്റ് സൗകര്യം ഇത് വഴി സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ തന്നെ നൽകുവാനാണ് പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇതോടൊപ്പം സർക്കാർ ഓഫീസുകളിലും വിദ്യാലയങ്ങളിലും ആശുപത്രികളിലും ഈ നെറ്റ്‌വർക്ക് കണക്ഷൻ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കെ-ഫോൺ പദ്ധതിയുടെ ചിലവ് 1500 കോടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടുമാസം ലോക്ക്ഡൗൺ കാരണം പ്രവർത്തി മുടങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് യോഗം അടക്കം നടത്തിയിരുന്നു. പദ്ധതി ഈ വർഷം തന്നെ പൂർത്തിയാക്കാമെന്ന് കൺസോർഷ്യം ലീഡർ കൂടിയായ ബിഇഎൽ ചെയർമാൻ ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

പൗരന്മാരുടെ എല്ലാം അടിസ്ഥാന അവകാശമായി ഇന്റർനെറ്റിനുള്ള അവകാശം പ്രഖ്യാപിച്ച നാടാണ് കേരളം. ഇതിന്റെ ഭാഗമായിട്ടാണ് സൗജന്യമായും.
പാവപ്പെട്ടവർക്കടക്കം താങ്ങാവുന്ന പ്ലാനുകളിൽ തന്നെ ഗുണമേന്മയുള്ള നെറ്റ്. കെ ഫോൺ പദ്ധതിയിലൂടെ ലഭിക്കും. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.

കൊറോണയുടെ അടക്കം പശ്ചാത്തലത്തിൽ ഗുണനിലവാരമുള്ള ഇന്റർനെറ്റിന്റെ ആവിശ്യം കേരളത്തിലുടനീളം വർധിച്ചു വരുകായാണ്. സംസ്ഥാന ഉടനീളം വേഗമേറിയ ഇൻ്റ‌ർനെറ്റ് സൗകര്യം, ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായും. മറ്റു ആളുകൾക്ക് ചെറിയ നിരക്കിൽ തന്നെ ലഭ്യമാക്കാൻ ഉദ്ദേശിച്ചാണ് ഒരു വർഷം മുമ്പ് സംസ്ഥാന സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പൂർത്തിയാകുന്നതോടെ ജിയോ അടക്കം നേരിടാൻ പോകുന്നത് കനത്ത വെല്ലുവിളിയാണ്.

Tags

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close