fbpx
World

ട്രംപിനെ വിറപ്പിച്ച് അമേരിക്കയിലെ പ്രധാന മേഖലകളിലും പ്രതിഷേധം കത്തുന്നു

വാഷിങ്ടൺ: കറുത്ത വർഗക്കാരനെ അതി ക്രൂരമായി
കാൽമുട്ടുകൾ കഴുത്തിൽ ഞെക്കി കൊന്ന സംഭവത്തിൽ അമേരിക്ക കത്തുന്നു. പല സ്ഥലങ്ങളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയിരിക്കുകയാണ്.

അമേരിക്കയുടെ തന്ത്രപ്രധാന മേഖലകളിലും വൈറ്റ് ഹൗസിന് അടുത്തുള്ള സ്ഥലങ്ങളും കെട്ടിടങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കി വലിയ തോതിൽ പ്രതിഷേധമാണ് പ്രതിഷേധക്കാർ ഉണർത്തുന്നത്.

അമേരിക്കയിൽ ആറാം ദിവസമാണ് പ്രതിഷേധം വീണ്ടും കത്തുന്നത്. ഞായറാഴ്ച അർധരാത്രി വൈറ്റ് ഹൗസിന് അടക്കം മുന്നിൽ വൻ പ്രതിഷേധമാണ് നടന്നത്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകം അടക്കം പ്രയോഗിച്ചാണ് ആളുകളെ തുരത്തിയത്.

വൈറ്റ് ഹൗസിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസും വിവിധ സുരക്ഷ വകുപ്പുകളും ചേർന്ന് സ്ഥലത്ത് തടയുകയായിരുന്നു. തുടർന്ന് ട്രംപിനെ വൈറ്റ് ഹൗസിലെ ബങ്കറിലേക്ക് മാറ്റിയതേയും റിപ്പോർട്ടുകൾ ഉണ്ട്.

രാജ്യവ്യാപകമായി തന്നെ പ്രതിഷേധം ശക്തമാകുന്നതോടെ വാഷിങ്ടണിലടക്കം പ്രതിഷേധം നടക്കുന്ന പ്രധാന നഗരങ്ങളിൽ കർഫ്യൂ അടക്കം ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

Tags

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close