fbpx
KeralaTechnology

മലപ്പുറം ജില്ലയുടെ പേരിൽ വിദ്വേഷ പ്രചാരണം; മനേകയ്ക്ക് മറുപടിയുമായി കേരള സൈബര്‍ വാരിയേഴ്‌സ്; വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: പാലക്കാട് അതിര്‍ത്തിയില്‍ ആന കൊല്ലപ്പെട്ട സംഭവത്തിൽ സോഷ്യൽ മീഡിയയിൽ കൂടി മേനക ഗാന്ധി നടത്തിയ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് മറുപടിയായി മേനകയുടെ നേത്യത്വത്തിലുള്ള പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് എന്ന സംഘടനയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തു ഹാക്കാർമാർ.

കേരള സൈബർവാരിയേഴ്സ് വെബ്സൈറ്റ് ഹാക്ക് ചെയ്തത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർക്ക് ഇക്കാര്യം വ്യക്തമാക്കി. ആന ചരിഞ്ഞ സംഭവം പാലക്കാടാണെന്ന് വ്യക്തമായിട്ടും മലപ്പുറത്താണെന്ന രീതിയിൽ പ്രചരണം അത്ര നിഷ്കളങ്ക പ്രതികരണമായി തങ്ങൾക്ക് കാണാനാകില്ലെന്നും.

ഒരു രാഷ്ട്രീയ പാർട്ടിയുടെ തന്നെ വക്താക്കൾ ഈ വിഷയത്തെ വർഗീയ വത്ക്കരിച്ച് കേരളത്തെ തന്നെ അപമാനിക്കുന്നത് കാണുമ്പോൾ തങ്ങൾക്ക് പ്രതികരിക്കാതിരിക്കാൻ കഴിയില്ലെന്നും കേരള സൈബർ വാരിയേഴ്സ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഇന്ത്യയിലെ ഏറ്റവും കൂടുതൽ വയലൻസുള്ള ജില്ല മലപ്പുറമാണെന്നാണ് മനേക ഗാന്ധി പറഞ്ഞത്. അതിന്റെ കാരണമായി ബിജെപി അനുഭാവികൾ ട്വീറ്റ് ചെയ്തത് മലപ്പുറം ജില്ലയൊരു മുസ്ലിം ഭൂരിപക്ഷ പ്രദേശമാണെന്നതാണ്. ഹിന്ദുവായ ഉമാദേവിയെന്ന ആനയെ മലപ്പുറത്തുള്ള മുസ്ലിങ്ങൾ കൊന്നുവെന്ന് പറയുന്നതിനോട് തങ്ങൾക്ക് യോജിക്കാൻ ആകില്ലെന്നും സെെബർ വാരിയേഴ്സ് പറയുന്നു.

മൃഗ സ്നേഹമാണോ അവരുടെയീ വികാരങ്ങൾക്ക് പിന്നിലെന്ന് ഞങ്ങൾ സംശയിക്കുന്നതായും സെെബർ വാരിയേഴ്സ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Tags

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close