fbpx
World

കോവിഡ് പോരാട്ടം; തലയുയര്‍ത്തി ന്യൂസിലന്‍ഡ്‌; അവസാന കോവിഡ് രോഗിയെയും നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി;

വെല്ലിങ്ടൺ: ന്യൂസിലൻഡിൽ അവസാന കോവിഡ് രോഗികളേയും നിരീക്ഷണത്തിൽ നിന്ന് ഒഴിവായതായി റിപ്പോർട്ട്. ഇതോടെ രാജ്യത്ത് സജ്ജീവമായ കോവിഡ് രോഗികളില്ലെന്ന് ന്യൂസിലൻഡ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.

മെയ് 28 ന് ശേഷം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് worldometers.info/ എന്ന കോവീഡ് ട്രാക്കിങ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത്.

ചികിത്സയിലായിരുന്ന രോഗികളിൽ 48 മണിക്കൂറായി രോഗലക്ഷണങ്ങളില്ല കൂടാതെ പരിശോധന ഫലം അടക്കം പരിശോധിച്ച് ഇവർ രോഗമുക്തി നേടിയതായും. നിരീക്ഷണത്തിൽ നിന്ന് രോഗിയെ ഒഴിവാക്കിയതായും ആരോഗ്യവകുപ്പ് വ്യക്താക്കി.

“ഇതൊരു നല്ല വാർത്തയാണെന്നും
കോവിഡിനെതിരേ തുടരുന്ന ജാഗ്രത ഇനിയും അനിവാര്യമാണെന്നും തുടരുമെന്നും. ആരോഗ്യ വകുപ്പ് ഡയറക്ടർ ജനറലായ ആഷ്ലി ബ്ലൂംഫീൽഡ് വ്യക്താക്കി. ”

അതേസമയം സ്വകാര്യതയെ മുൻനിർത്തി ലാസ്റ്റ് രോഗിയുടെ കൂടുതൽ വിശദാംശങ്ങളോ ചിത്രങ്ങളോ ഇത് വരെ രാജ്യം പുറത്തുവിട്ടിട്ടില്ല. എന്നാൽ രോഗം ഭേദമായ ആൾ 50 വയസ്സിനടുത്തുള്ള ഒരു സ്ത്രീയാണെന്നാണ് വിവരമുണ്ട്.

1,504 കോവിഡ് കേസുകളാണ് രാജ്യത്ത് ഇത് വരെ സ്ഥിരീകരിച്ചത്. 22 മരണവും രാജ്യത്ത് നടന്നു. ന്യൂസിലന്‍ഡ്‌ എന്ന രാജ്യത്തെ സമ്പന്തിച്ച് ഇത് വലിയൊരു കാര്യം തന്നെയാണ്. ന്യൂസിലന്‍ഡ്‌ പ്രധാനമന്ത്രിയായ ജസീന്ത ആർഡേനെ അഭിനന്ദിച്ച് നിരവധി പ്രമുഖർ രംഗത്ത് എത്തിയിട്ടുണ്ട്.

Tags

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close