fbpx
KeralaTechnology

കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് ആയ കൊക്കോണിക്‌സ്‌ ആമസോണിൽ വിൽപ്പനയ്ക്ക് എത്തി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ആയ ‘കൊക്കോണിക്‌സ്’ വിപണിയിൽ എത്തി. ആമസോണിൽ ഇന്ന് മുതൽ ലാപ്ടോപ്പ് ലഭ്യമായി.
3 വ്യത്യസ്‌തമായ മോഡലുകളിൽ എത്തുന്ന ലാപ്ടോപ്പിന് 39,000 മുതൽ 29,000 വരെ‌യാണ് വില.

വരും ദിവസങ്ങളിൽ പൊതുവിപണിയിലും ഈ ലാപ്ടോപ്പുകൾ എത്തും. കൊക്കോണിക്‌സിനെ
കേരള സർക്കാർ തന്നെയാണ് മുൻകൈയെടുത്ത് സ്ഥാപിച്ചത്. രാജ്യത്തെ തന്നെ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ലാപ്‌ടോപ് നിർമിക്കുന്ന ഏക സംരംഭമാണ് ഇത്.

ഇന്റൽ, കെൽട്രോൺ, യുഎസ്ടി ഗ്ലോബൽ, കെഎസ്‌ഐഡിസി, ആക്‌സിലറോൺ എന്നീ കമ്പനികൾ ചേർന്നാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്.

ലോകോത്തര കുത്തക കമ്പനികളുടെ ലാപ്‌ടോപ്പുകളേക്കാൾ ജനങ്ങൾക്ക് താങ്ങാവുന്ന വിലയ്ക്ക് ലാപ്ടോപ്പ് ലഭ്യമാക്കുകയാണ് പ്രധാന ലക്ഷ്യം. രണ്ടര ലക്ഷം ലാപ്‌ടോപ്‌ വർഷം നിർമിക്കുകയാണ്‌ കൊക്കോണിക്‌സിന്റെ ലക്ഷ്യം‌. സർക്കാരിന്റെ പല സ്ഥലങ്ങളിലും ലാപ്ടോപ്പ് ലഭ്യമാക്കിയിട്ടുണ്ട്.

Intel Dual Core i3 7100U 2.4 Ghz പ്രൊഫസ്സർ ആണ് ഈ ലാപ്ടോപ്പിൽ ഉള്ളത്. 8GB DDR3L റാം 1TB മെമ്മറി HD Graphics കാർഡ് 14.1 inch സ്ക്രിൻ HDMI കേബിൾ പോർട്, വെെഫെെ ബ്ലൂടൂത്ത്, Type – C / Webcam 1 MP, Ubuntu or Win 10 Home or Win 10 Prof ഓഎസുകൽ ലാപ്ടോപ്പിൽ ലഭ്യമാകും. ഒരു കൊല്ലം വാറണ്ടിയും കമ്പനി നൽകുന്നുണ്ട്.

Tags

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close