fbpx
KeralaWorld

കേരളത്തിൽ വരുന്ന 4 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 4 ദിവസം കൂടി ശക്തമായ മഴയ്ക്ക് തന്നെ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ രീതിയിൽ കാറ്റിനും മഴയ്ക്കും ആണ് വരും ദിവസങ്ങളിൽ സാധ്യത.

ഈ പശ്ചാത്തലത്തിൽ ഉരുൾപൊട്ടൽ അടക്കം ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ, പുഴയുടെ കരയിൽ അടക്കം വസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കടലാക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ തീരപ്രദേശത്ത് താമസിക്കുന്നവർ അടക്കം ജാഗ്രത പുലർത്തണം.

യല്ലോ അലേർട്ട് പ്രഖ്യാപിച്ച സ്ഥലങ്ങൾ തിയ്യതികൾ

ജൂൺ 9 ആം തിയതി : എറണാകുളം, ആലപ്പുഴ, ഇടുക്കി.
ജൂൺ 10ആം തായതി : എറണാകുളം, കോട്ടയം, ഇടുക്കി
ജൂൺ 11 ആം തിയതി: പാലക്കാട് , കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, ഇടുക്കി, വയനാട് ,കണ്ണൂർ
ജൂൺ 12 ആം തിയതി :ഇടുക്കി,വയനാട്, മലപ്പുറം, കണ്ണൂർ. കോഴിക്കോട്,
എന്നീ ജില്ലകളിൽ Yellow അലേർട്ട് പ്രഖ്യാപിച്ചു

Tags

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close