fbpx
KeralaPravasi

പ്രവാസികൾക്ക് ആശ്വാസം; കൊവിഡ് പരിശോധനയ്ക്കുള്ള ട്രൂനാറ്റ്കിറ്റ് സംസ്ഥാനം ലഭ്യമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പരിശോധനയ്ക്കുള്ള ട്രൂനാറ്റ് കിറ്റ് പ്രവാസികള്‍ക്കായി കേരളം ലഭ്യമാക്കുമെന്ന് പിണറായി വിജയന്‍. പരിശോധനാ സൗകര്യം ഇല്ലാത്തിടത്ത് സംസ്ഥാനം തന്നെ കിറ്റുനല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് ഉടൻ തന്നെ ലഭ്യമാക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. എയര്‍ലൈന്‍ കമ്പനികളുടെ അടക്കം സഹകരണം ട്രൂനാറ്റ് കിറ്റ് ലഭ്യമാക്കുന്നതിന് വേണ്ടി വരും. അതാത് രാജ്യങ്ങളിലെ നമ്മുടെ എംബസികളുടെ അനുവാദവും വേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഖത്തര്‍ യു.എ.ഇ, അടക്കമുള്ള രാജ്യങ്ങളില്‍ ഇപ്പോള്‍ പരിശോധനാ സൗകര്യമുണ്ട്. നിലവിൽ അതില്ലാത്തത് ബെഹ്റിനിലാണ്, സൗദിഅറേബ്യ, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ പരിശോധനയ്ക്ക് ഇത് ഏറെ സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close