fbpx
EntertainmentKerala

വാരിയംകുന്നൻ സിനിമയ്ക്ക് എതിരെ നടന്ന സംഘപരിവാർ സെെബർ അക്രമത്തിൽ പ്രതികരണവുമായി മിഥുന്‍ മാനുവല്‍ തോമസ്

തിരുവനന്തപുരം: വാരിയന്‍കുന്നനെ കുറിച്ചുള്ള സിനിമ പൃഥ്വിരാജു. ആഷിഖ് അബുവും അനൗണ്‍സ് ചെയ്തതിന് പിന്നാലെ നടന്ന സംഘപരിവാർ സെെബർ അക്രമത്തിൽ പ്രതികരണവുമായി പ്രശസ്ത സംവിധായകൻ മിഥുന്‍ മാനുവല്‍ തോമസ്.

സിനിമയിലെ നായകന്‍ പൃഥ്വിരാജിനും സംവിധായകൻ ആഷിഖ് അബുവിനെതിരേയുമാണ് വ്യാപക പ്രചരണം സംഘപരിവാർ പ്രവർത്തകർ ശക്തമാക്കിയിരിക്കുന്നത്.

മിഥുന്‍ മാനുവല്‍ തോമസിന്റെ വാക്കുകൾ ഇങ്ങനെ

സിനിമയെ ആർക്കാണ് പേടി?? അടിത്തറ ഇല്ലാത്തവർക്കോ അതോ അസ്തിത്വം ഇല്ലാത്തവർക്കോ അതോ ചരിത്രം ഇല്ലാത്തവർക്കോ അതോ ധൈര്യം ഇല്ലാത്തവർക്കോ? ആദ്യം സിനിമ വരട്ടേന്ന്.. ഇങ്ങളൊന്നു വെയിറ്റ് ചെയ്യ്‌.. !!

Posted by Midhun Manuel Thomas on Monday, 22 June 2020

ഇന്നലെയാണ് ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഈ ചരിത്ര സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പൃഥ്വിരാജ് രംഗത്തെത്തിയത്. നിരവധി ആളുകൾ ആശംസകൾ നേർന്ന് രംഗത്ത് എത്തുകയും സിനിമയ്ക്ക് വൻ വാർത്താ പ്രാധാന്യം ലഭിക്കുകയും ചെയ്തിരിക്കുന്നത്.

ഇതിന് പിന്നാലെ പൃഥ്വിയുടെ അമ്മയ്ക്കെതിരേ പോലും വളരേ മോശം രീതിയിൽ പ്രതികരിച്ച് സംഘപരിവാർ പ്രവർത്തകർ രംഗത്ത് എത്തിയത്.

Tags

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close