fbpx
National

വീണ്ടും ഇരുട്ടടി; ഒരു ദിവസത്തെ അവധിയ്ക്ക് ശേഷം; ഇന്ധനവില വീണ്ടും വർധിച്ചു

കൊച്ചി: പെട്രോൾ ഡീസൽ വില രാജ്യത്ത് ഇന്നും ഉയർന്നു. ഡീസലിന് 12 പൈസയും പെട്രോളിന് അഞ്ച് പൈസയുമാണ് ഉയർന്നത് ഇന്ന്. എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില 80 രൂപ 69 പൈസയാണ്. ഡീസലിന് 76 രൂപ 33 പൈസയാണ് ഇന്നത്തെ വില.

തുടർച്ചയായ 23 ദിവസത്തിൽ ഞായറാഴ്ചയായ ഇന്നലെ മാത്രമാണ് ഇന്ധന വില രാജ്യത്ത് കൂടാതിരുന്നത്. 10 രൂപ 54 പൈസയാണ് ഡീസലിന് കൂടിയത്. 9 രൂപ 3 പൈസയാണ് പെട്രോളിന് ഈ മാസം ഉയർന്നത്.

കഴിഞ്ഞ ജൂൺ ഏഴാം തിയതി മുതലാണ് പെട്രോൾ ഡീസൽ വില രാജ്യത്ത് ഉയരാൻ തുടങ്ങിയത്. ഇന്ധന വില നിലവിൽ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് രാജ്യത്ത്. കേന്ദ്ര സർക്കാർ നികുതി നിരക്കിൽ വരുത്തിയ വർധനയാണ് ഇന്ധന വില ഉയരാനുളളനുള്ള മെയിൻ കാരണം

പെട്രോൾ ഡീസൽ വില വർധനയ്ക്കെതിരെ സിപിഐഎം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ നടത്തി വരുകയാണ്.

Tags

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close