fbpx
National

പി.എം കെയര്‍ ഫണ്ടിലേക്ക് ചൈനീസ് കമ്പനികള്‍ നൽകിയ പണം തിരിച്ചു കൊടുക്കണം: മോഡിയോട് അമരീന്ദര്‍ സിംഗ്; കേന്ദ്രം വെട്ടിൽ

ചൈനീസ് കമ്പനികള്‍ പിഎം കെയര്‍ ഫണ്ടിലേക്ക് നൽകിയിട്ടുള്ള മുഴുവൻ സംഭാവനകളും കേന്ദ്രസര്‍ക്കാര്‍ തിരിച്ചുകൊടുക്കണമെന്ന് അമരീന്ദര്‍ സിംഗ്. കേന്ദ്രസർക്കാർ ചൈനയോട് കര്‍ശനമായ രീതിയിലുള്ള സമീപനം പുലര്‍ത്താന്‍ തയ്യാറാകണമെന്നും പഞ്ചാബ് മുഖ്യമന്ത്രി ൺ ആവശ്യപ്പെട്ടു.

‘അവര് കാരണം നമ്മുടെ ഇന്ത്യൻ സൈനികര്‍ കൊല്ലപ്പെട്ടെങ്കില്‍ അവർ തരുന്ന പണം നമ്മള്‍ വാങ്ങി വക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതെത്ര രൂപയാണെങ്കിലും കേന്ദ്രസർക്കാർ തിരിച്ചുകൊടുക്കണമെന്നു.’, അമരീന്ദര്‍ സിംഗ് പറഞ്ഞു.

കൊവിഡ് മഹാമാരിയെ നേരിടാൻ പ്രധാനമന്ത്രി രൂപീകരിച്ച പി.എം കെയറിലേക്ക് ചൈനീസ് കമ്പനികള്‍ പണം നല്‍കിയതായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് സിംഗ്വിയാണ് ആരോപിച്ചത്.

ടിക് ടോകിന്റെ സഹ കമ്പനി 30 കോടി. പാതി ചൈനീസ് ഉടമസ്ഥതയിലുള്ള പേടിഎം 100 കോടി, എം.ഐ 15 കോടി, ഒപ്പോ 1 കോടി തന്നോയെന്ന് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി ഇന്നലെ ചോദിച്ചിരുന്നു. എന്നാൽ ഈ ചോദ്യങ്ങളോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close